ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ചിന്തിക്കും; കാരണം ഇവിടെ ചലിക്കുന്ന ഒരു സർക്കാരുണ്ട്; പ്രശംസയുമായി എംഎ നിഷാദ്

single-img
10 April 2020

കൊറോണ വൈറസ് ബാധയ്ക്കെതിരെ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള സർക്കാരിനെ പ്രശംസിച്ച് സംവിധായകൻ എംഎ നിഷാദ്. ഇന്ന് കേരളം ചിന്തിക്കുന്നതു പോലെ നാളെ രാജ്യം ചിന്തിക്കുന്നു. അത് സാധ്യമാകുന്നത് ഇവിടെ നമ്മെ നയിക്കുന്ന ഒരു മുഖ്യമന്ത്രിയും ചലിക്കുന്ന ഒരു സർക്കാരുമുള്ളതുകൊണ്ടാണെന്ന് നിഷാദ് പറയുന്നു. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ലോക് ഡൗണും..നമ്മുടെ മന്ത്രിമാരും.♥

ഇപ്പോള്‍ പറഞ്ഞില്ലെങ്കില്‍ ഇനിയെപ്പോള്‍ സുഹൃത്തുക്കളെ.
ഈ കുറിപ്പില്‍ ദയവായി രാഷ്ട്രീയം കാണരുതെന്ന് അപേക്ഷ..ആശയപരമായി എന്റ്റെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടാകാം,വിയോജിക്കുന്നവരുമുണ്ടാകാം..അതൊന്നും വ്യക്തിപരവുമല്ല.. കോവിഡ് 19 എന്ന മഹാമാരിയേ ഭയന്ന് ലോകം പകച്ച്‌ നിന്നപ്പോള്‍,നമ്മുടെ കൊച്ച്‌ കേരളം ആ മഹാവ്യാധിയേ നേരിട്ടത് അല്ലെങ്കില്‍ നേരിടുന്നത് എങ്ങനെയാണെന്ന് നാം ഓരോരുത്തരും കണ്ടതാണ്..ലോകം കേരളത്തേ മാതൃകയാക്കുന്നു..ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ രാജ്യം ചിന്തിക്കുമെന്ന് ദേശീയ അന്തര്‍ദേശിയ മാധ്യമങ്ങള്‍,അഭിപ്രായപ്പെടുന്നു.എതിരാളികള്‍ പോലും അംഗീകരിക്കുന്നു നമ്മുടെ കേരളത്തിനെ..
അത് സാധ്യമായത് നിശ്ചയദാര്‍ഡ്യത്തോടെ,നമ്മളെ,നയിക്കുന്ന ഒരു മുഖ്യമന്ത്രിയും,ചലിക്കുന്ന ഒരു സര്‍ക്കാറുമുളളത് കൊണ്ടാണ്.,കക്ഷി രാഷ്ട്രീയ ഭേദമന്യേ,നമ്മുടെ മന്ത്രിമാരും,എം പി മാരും,എം എല്‍ എ മാരും,മറ്റ് ജനപ്രധിനിതികളും,ആരോഗ്യ പ്രവര്‍ത്തകരും,പോലീസും,മറ്റ് ഉദ്യോഗസ്ഥരുമെല്ലാം മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഒപ്പമല്ല മുന്നില്‍ തന്നെയുണ്ട്..
ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ ഇടപെടലുകള്‍ ഇതിനോടകം ലോക ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു..ഒരു മലയാളി എന്ന നിലയില്‍ ഏറെ അഭിമാനം തോന്നുന്നു.
കോവിഡിനെ നേരിടാന്‍,ചങ്കുറപ്പോടെ മുന്നില്‍ നില്‍ക്കുന്ന ഈ നാല് മന്ത്രിമാരെ പറ്റി എങ്ങനെ പറയാതിരിക്കും..
തിരുവനന്തപുരത്തിന്റ്റെ സ്വന്തം മന്ത്രി കടകമ്ബളളി സുരേന്ദ്രനില്‍ നിന്ന് തന്നെ തുടങ്ങാം,ഈ ലോക്ക്ഡൗണ്‍ കാലത്ത് മുഖ്യമന്ത്രി എല്ലാ മന്ത്രിമാര്‍ക്കും ഓരോ ജില്ലയുടെ ചാര്‍ജ്ജ് നല്‍കിയിട്ടുണ്ട്.തലസ്ഥാന നഗരത്തിന്റ്റെ മേല്‍നോട്ടം ശ്രി കടകമ്ബളളിക്കാണ്.ടൂറിസം,ദേവസം,സഹകരണം എന്നീ പ്രധാനപ്പെട്ട വകുപ്പുകള്‍ എന്ത് കരുതലോടെയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്.അതില്‍ പ്രധാനപ്പെട്ട ചിലത് സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു..
സഹകരണ വകുപ്പിന് കീഴിലുളള 997 നീതി സ്റ്റോറുകളിലൂടെ അവശ്യമരുന്നുകള്‍ വീടുകളില്‍ എത്തിച്ച്‌ കൊടുക്കാനുളള തീരുമാനം,സഹകരണ സംഘങ്ങള്‍ മുഖാന്തിരമുളള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം,വിദേശത്ത് നിന്നുളള വിനോദ സഞ്ചാരികളെ സഹായിക്കാന്‍ എല്ലാ ജില്ലകളിലും,കേരള ടൂറിസം ഹെല്‍പ് ഡെസ്ക്കുകള്‍ ആരംഭിച്ചത്,ലോക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ യൂറോപ്പ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ 232 പൗരന്മാരെ,ടൂറിസം വകുപ്പിന്റ്റേയും,ജര്‍മ്മന്‍ എംബസ്സിയുടേയും ശ്രമഫലമായി പ്രത്യേക വിമാനത്തില്‍ സ്വദേശത്തേക്ക് എത്തിച്ചത്,വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക്,അവധി കണക്കാക്കാതെ മുഴുവന്‍ ശമ്ബളം നല്‍കാനുളള തീരുമാനവും ശ്ളാഘനീയം തന്നെ.തന്റ്റെ മണ്ഡലമായ കഴക്കൂട്ടത്തെ പോത്തന്‍കോട് പഞ്ചായത്തില്‍ ഒരു കോവിഡ് രോഗി മരിച്ചപ്പോള്‍,ഊണും ഉറക്കവുമുപേക്ഷിച്ച്‌ ആ നാടിന് വേണ്ടി ശ്രീ കടകമ്ബളളി നടത്തിയ ഇടപെടലുകള്‍,കരുതലുകള്‍,ആശങ്കാകുലരായ ആ നാട്ടിലെ ജനങ്ങളുടെ ഒപ്പം നിന്ന് സമൂഹ വ്യാപനം എന്ന ഭീതിപ്പെടുത്തുന്ന അവസ്ഥയില്‍ നിന്ന് പോത്തന്‍കോടിനെ രക്ഷിച്ചെടുക്കാന്‍ അദ്ദേഹത്തിന്റ്റേ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരുടെ ഒരു ടീം തന്നെയുണ്ടായിരുന്നു എന്നുളളത് പ്രത്യേകം പരാമര്‍ശിക്കാതെ വയ്യ.

നമ്മുടെ കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാറിന്റ്റെ ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഈ കൊറോണ കാലത്ത് നാം കാണുന്നതാണ്..എറണാകുളം തൃശൂര്‍ ജില്ലകളില്‍ സുനില്‍ കുമാര്‍ സജീവ സാന്നിധ്യമാണ്..മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി നടപ്പിലാക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കുന്നു അദ്ദേഹം..ലോക്ഡൗണ്‍ കാലത്തെ കൃഷി വകുപ്പിന്റ്റെ കരുതല്‍ നാം മനസ്സിലാക്കേണ്ടത് തന്നെയാണ്..ഞാനും വീട്ട് വളപ്പില്‍ കൃഷി തുടങ്ങിയ ആളാണ്..
കര്‍ഷകരാണ് നമ്മുടെ നാടിന്റ്റെ നട്ടെല്ല്..
ഏപ്രില്‍ മാസം വരെയുളള കര്‍ഷക പെന്‍ഷന്‍ ഏകദേശം 223 കോടിരൂപ,രണ്ടര ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്,ലോക്ഡൗണ്‍ കാലത്ത്,കേരളത്തിലെ അന്‍പത് ലക്ഷം കുടുംബങ്ങള്‍ക്ക് വീടുകളില്‍ തുടങ്ങുന്ന ചെറുകൃഷിക്ക് വേണ്ടിയുളള സഹായവുമായി എത്തുന്ന കൃഷി വകുപ്പ്..സാമൂഹിക പ്രതിബദ്ധതയുളള ഒരാള്‍ക്ക് മാത്രമേ ഫ്രൂട്ട് കിറ്റ് എന്ന ആശയം നടപ്പിലാക്കാന്‍ കഴിയൂ,ഈ കഴിഞ്ഞ ആരോഗ്യദിനത്തില്‍ ,കോവിഡിനെ നേരിടുന്ന,ആരോഗ്യപ്രവര്‍ത്തകര്‍,,പോലീസ് സേനാംഗങ്ങള്‍,മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക്,വിവിധ പഴവര്‍ഗ്ഗങള്‍ അടങ്ങിയ fruit kit വിതരണം ചെയ്തു കൃഷി വകുപ്പ്..അത് അതിജീവനത്തിന്റ്റെ പുതിയ സന്ദേശം തന്നെ.കേരളത്തിലേക്കുളള വഴികള്‍ അയല്‍ സംസ്ഥാനം മണ്ണിട്ട് അടക്കുമ്ബോള്‍,നമ്മുടെ വീട്ടിലെ മണ്ണില്‍ വിത്തിട്ട് കൃഷി ചെയ്ത് സ്വയം പര്യാപ്തത നേടാം എന്നൊരു മുദ്രാവാക്യം മുന്നോട്ട് വെച്ച മന്ത്രി സുനില്‍കുമാറിലെ സഖാവിനെ എങ്ങനെ അഭിനന്ദിക്കാതിരിക്കും സുഹൃത്തുക്കളെ.

Also Read

Apr 10, 2020

Apr 10, 2020

നമ്മുടെ നാട്ടില്‍ ആരും വിശന്നിരിക്കാന്‍ പാടില്ല എന്നുളളത് മുഖ്യമന്ത്രിയുടെ ഒരു വാശിയാണ്.ആ വാശി ഏറ്റെടുത്തിരിക്കുന്നത് ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ പി തിലോത്തമനാണ്..രാഷ്ട്രീയത്തിലെ സൗമ്യമുഖം,ചേര്‍ത്തലക്കാരുടെ സ്വന്തം സഖാവ്.സ്തുത്യര്‍ഹമായ സേവനമാണ് ഈ കൊറോണ കാലത്ത് ഭക്ഷ്യ വകുപ്പ് നടത്തുന്നത്.അതില്‍ പ്രധാനപ്പെട്ടത് സൗജന്യ റേഷന്‍ വിതരണമാണ്,കുട്ടനാട്ടില്‍ നിന്നും സംഭരിക്കുന്ന നല്ല ഒന്നാംതരം അരി,സിനിമാതാരങ്ങളുള്‍പ്പടെയുളളവര്‍ റേഷനരിയേ പറ്റി വാതോരാതെ സംസാരിക്കുന്നു..സ്ഥിര വരുമാനമില്ലാത്തവര്‍,ചെറുകിട കര്‍ഷകര്‍,അതിഥി സംസ്ഥാന തൊഴിലാളികള്‍,കൂടാതെ അഗതി മന്ദിരങ്ങളിലേയും,അനാഥാലയങ്ങളിലേയും,മഠങ്ങളിലേയും അന്തേവാസികള്‍ക്ക് സൗജന്യ റേഷനു പുറമേ പലവ്യഞ്ചന കിറ്റും സൗജന്യമായി നല്‍കുന്നു.വിലകയറ്റം ഈ സമയത്ത് പിടിച്ച്‌ നിര്‍ത്താന്‍ ഭക്ഷ്യവകുപ്പിന് കഴിഞ്ഞിട്ടുമുണ്ട്..സിവില്‍ സപ്ളൈസിനെ ക്രിയാത്മകമായി ചലിപ്പിക്കാന്‍ ശ്രീ തിലോത്തമന്റ്റെ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് പ്രത്യേകം പറയണ്ടത് തന്നെ.നമ്മുക്കെല്ലാവര്‍ക്കും അഭിമാനമാണ് തിലോത്തമന്‍.

പത്തനം തിട്ടയിലായിരുന്നു കോവിഡിനെ കൊണ്ട് ഭീഷണീയിലായ ആദ്യ ജില്ല ..ഒരു സമൂഹവ്യാപനം ഭയന്ന കാലം..ഇറ്റലിയില്‍ നിന്ന് വന്ന കുടുംബം ആ നാട്ടില്‍ മുഴുവന്‍ കോവിഡ് പരത്തിയെന്ന ഭീകരാവസ്ഥ..നമ്മുട് വനം വകുപ്പ് മന്ത്രി ശ്രീ കെ രാജുവിനെയാണ് മുഖ്യമന്ത്രി പത്തനംതിട്ടയുടെ ചാര്‍ജ്ജ് നല്‍കിയത്.ഞങ്ങളുടെ നാട്ട്കാരനായ ഞങ്ങള്‍ രാജു സാര്‍ എന്ന് ആദരവോടെ വിളിക്കുന്ന അദ്ദേഹം അന്ന് തന്നെ പത്തനം തിട്ടയിലെത്തി പ്രതിരോധ നടപടികള്‍ക്ക് നേതൃത്വം നല്‍കി..പത്തനംതിട്ട കളക്ടര്‍ ശ്രീ ബി നൂഹ് I A S ന്റ്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരും,ഡി എം ഒയും,ആരോഗ്യപ്രവര്‍ത്തകരും,എം എല്‍ എ മാരായ ശ്രീ രാജു എബ്രഹാം,ശ്രീമതി വീണാ ജോര്‍ജ്ജ്,ശ്രീ ജെനീഷ് കുമാര്‍,എന്നിവരും മന്ത്രിയോടൊപ്പം അക്ഷീണ പ്രയത്നത്തില്‍ ഏര്‍പ്പെട്ടു.പത്തനംതിട്ട കോവിഡിനെ പതുക്കെ തോല്‍പ്പിക്കാന്‍ തുടങ്ങി..ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ കീഴിലെ ആരോഗ്യപ്രവര്‍ണത്തകരുടെ അശാന്ത പരിശ്രമം പാഴായില്ല.കോവിഡ് രോഗികള്‍ രോഗമുക്തി നേടി..കൊറോണയില്‍ നിന്നും രക്ഷപ്പെട്ട ഇറ്റലിക്കാരെ നിറഞ്ഞ കൈയ്യടിയോടെ യാത്രയാക്കിയ നിമിഷം നാം എല്ലാവരും കണ്ടതാണല്ലോ.(യഹോവക്ക് മാത്രം നന്ദി പറഞ്ഞ രോഗികളേയും നാം കണ്ടു )
വനും വകുപ്പും ഈ കോവിഡ് കാലത്ത് ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നു.അത് നിശ്ശബ്ദ സേവനവുമാണ്..ആദിവാസി മേഘലയിലെ സഹോദരങ്ങള്‍ക്ക് റേഷനും ഭക്ഷണവും എത്തിക്കുന്നത് വനം വകുപ്പുദ്യോഗസ്ഥരാണ്,..ലോക്ഡൗണ്‍ കാലത്ത് നാടുറങ്ങും,അന്നേരം കാടുണരും..വനത്തോട് ചേര്‍ന്ന് കിടക്കുന്ന പല ഗ്രാമങ്ങളിലും വന്യജീവിയുടെ ആക്രമണം ഭയന്ന് കഴിയുന്ന ജനങ്ങള്‍ക്ക് ആശ്രയമായി തന്നെ വനം വകുപ്പ് കൂടെയുണ്ട്..മൃഗശാലകളിലെ ശുചിത്വവും,മൃഗങ്ങളില്‍ വരാവുന്ന രോഗങ്ങളും മുന്നില്‍ കണ്ട് കൊണ്ട് തന്നെ മന്ത്രി രാജുവിന്റ്റെ നേതൃത്വത്തില്‍,മൃഗസംരക്ഷണ വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിച്ച്‌ തുടങ്ങിയിരിക്കുന്നു..
അത് ഒരു കരുതല്‍ തന്നെ.
നമ്മുടെ മന്ത്രിമാര്‍ നമ്മുക്കഭിമാനം ആകുന്നത് ഇങ്ങനെയൊക്കെ തന്നെയാണ്..
അവരെ നമ്മുക്ക് വിമര്‍ശിക്കാം.
പക്ഷെ അവരെ നമ്മുക്ക് അഭിനന്ദിക്കുകയും ചെയ്യാം.ഇപ്പോഴല്ലെങ്കില്‍ പിന്നെ എന്ന് ?

ഈ മന്ത്രി സഭയിലെ എല്ലാ മന്ത്രിമാരും അവരുടെ ഉത്തരവാദിത്തം ഭംഗിയായി നിര്‍വ്വഹിക്കുന്നവരാണ്.റവന്യൂ വകുപ്പ് മന്ത്രി ശ്രീ ചന്ദ്രശേഖരന്റ്റെ കാസര്‍കോഡിലെ ഇടപെടലുകള്‍ എടുത്ത് പറയേണ്ടത് തന്നെ..മറ്റ് മന്ത്രിമാരായ ജ സുധാകരന്‍,എം സി മൊയ്ദീന്‍,തോമസ് ഐസക്ക്,മെഴ്സികുട്ടിയമ്മ,എം എം മണി,മറ്റെല്ലാ മന്ത്രിമാര്‍ക്കും ഹൃദയം തൊട്ട് അഭിവാദ്യങ്ങള്‍ !!

NB
ഇതൊക്കെ മന്ത്രിമാരുടെ കടമയല്ലേ എന്ന് കമന്റ്റിടുന്ന അരാഷ്ട്രീയ വാദികളോട്.അതെ അതവരുടെ കടമ തന്നെയാണ്.അഭിനന്ദിക്കുക എന്നുളളത് എന്റ്റ് കടമയാണ്.ആ കടമ ഞാന്‍ നിര്‍വ്വഹിച്ചു..അത്രതന്നെ..

Our Ministers

Posted by MA Nishad on Thursday, April 9, 2020