രക്തദാനത്തിന് തയ്യാറാണെന്ന് ബോബി ഫാൻസ് ബ്ലഡ് ഡോണേഴ്സ് ഫോറം…

single-img
9 April 2020

കോഴിക്കോട് : ജനങ്ങളിൽ രക്തദാനത്തിനുള്ള അവബോധം സൃഷ്ടിക്കുന്നതിന് ‘രക്തം നൽകൂ, ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശവുമായി ഡോ ബോബി ചെമ്മണൂർ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 812 കിലോമീറ്റർ ഓടിയതിന്റെ ഭാഗമായി രൂപം കൊണ്ട ബോബി ഫാൻസ് ബ്ലഡ് ഡോണേഴ്സ് ബാങ്കിലെ രക്തദാതാക്കൾ ഈയവസരത്തിൽ രക്തദാനത്തിനു തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു.
രക്തദാതാക്കളെ ആവശ്യമുണ്ടെന്നു മുഖ്യമന്ത്രി കേരളസമൂഹത്തോട് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിനെ തുടർന്നാണ് ബോബി ഫാൻസ് മുന്നോട്ട് വന്നിട്ടുള്ളത്.

കേരളത്തിലെ 9 ജില്ലകളിൽ പ്രവർത്തിച്ചു വരുന്ന ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി ദാതാക്കൾ അവശ്യഘട്ടങ്ങളിൽ രക്തം നൽകി വരുന്നുണ്ട്