തമിഴ്നാട്ടില്‍ 48 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; നാലുപേര്‍ക്ക് എവിടെ നിന്നാണ് രോഗബാധ എന്ന് കണ്ടെത്താനായില്ല

single-img
8 April 2020

തമിഴ്‌നാട്ടിൽ ഇന്ന് ഇന്ന് പുതുതായി 48 പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 700 കടന്നു. തമിഴ്‌നാട്ടിൽ പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീലാ രാജേഷ് നേരത്തെ അറിയിച്ചിരുന്നു. ഇന്ന് രോഗം ബാധിച്ച നാലുപേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.