സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 9 പേര്‍ക്ക്; 13 പേർക്ക് രോഗം ഭേദമായി

single-img
8 April 2020

ഇന്ന് കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 9 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്. പത്തനംതിട്ട, തൃശ്ശൂർ, കാസർകോട് ജില്ലകളിൽ ഓരോരുത്തർക്കും, കണ്ണൂരിൽ നാല് പേർക്കും, ആലപ്പുഴയിൽ രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിൽ കഴിഞ്ഞിരുന്ന 13 പേർക്ക് രോഗം ഭേദമായെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ നിന്ന് മൂന്ന് പേർ‍ക്ക് വീതവും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് രണ്ട് പേർ വീതവും. കണ്ണൂരിൽ നിന്ന് ഒരാൾക്കും രോഗമില്ലെന്ന് കണ്ടെത്തി.

അതേസമയം ഇന്ത്യയിലാകെ കോവിഡ് ബാധിതർ 5000 കടന്നു. ഓരോ ദിവസത്തെയും കണക്കിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 773 പേർക്കു കോവിഡ് സ്ഥിരീകരിച്ചപ്പോൾ, 32 പേർക്ക് ജീവൻ നഷ്ടമായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യമാകെ ഇതുവരെ 1.31 ലക്ഷം പേരുടെ സാംപിൾ പരിശോധിച്ചതായി ഐസിഎംആർ പറഞ്ഞു.