മുകേഷ് അംബാനിയുടെ വരുമാനത്തിനേയും ബാധിച്ച് കൊറോണ

single-img
6 April 2020

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ ഓഹരി വിപണികളിലുണ്ടായ വൻ ഇടിവിനാൽ മുകേഷ് അംബാനിയുടെ ആസ്തിയിൽ കുറവുണ്ടായി. കഴഞ്ഞ രണ്ടു മാസത്തിനിടെ ആസ്തിയിൽ നിന്നും 28 ശതമാനം അഥവാ 300 മില്യൺ യുഎസ് ഡോളർ കുറഞ്ഞുകൊണ്ട് മാർച്ച് 31 വരെ 48 ബില്യൺ ഡോളറായിമാറുകയായിരുന്നു.

ഈ വർഷം ഫെബ്രുവരി- മാർച്ച് മാസങ്ങളിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ വരുമാനത്തിൽ 19 ബില്യൻ യുഎസ് ഡോളറിന്റെ കുറവാണുണ്ടായത്. ഇതിന്റെ ഫലമായി ആഗോളതലത്തിലെ സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്ത് നിന്നും 17-ാം സ്ഥാനത്തേക്ക് അദ്ദേഹം എത്തിയ കാര്യം ഗ്ലോബൽ റിച്ച് ലിസ്റ്റ് പറഞ്ഞിരുന്നു.

അതേസമയം ഗൗതം അദാനിക്ക് ആറ് ബില്യൺ ഡോളർ അല്ലെങ്കിൽ 37 ശതമാനം സമ്പത്ത് നഷ്ടപ്പെട്ടു. ഇന്ത്യൻ സമ്പന്നരിൽ എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നടാർ (5 ബില്യൺ അല്ലെങ്കിൽ 26 ശതമാനം), ബാങ്കർ ഉദയ് കൊട്ടക് (4 ബില്യൺ അല്ലെങ്കിൽ 28 ശതമാനം) എന്നിവർക്കും ഓഹരി വിപണി പ്രതിസന്ധി നഷ്ടം ഉണ്ടാക്കി.