കോവിഡ് വായുവിലൂടെ പകരില്ല, തെളിവുകൾ ഇതാണ്: പുതിയ വെളിപ്പെടുത്തൽ

single-img
6 April 2020

കൊവിഡ്19 വൈ​റ​സു​ക​ള്‍ വാ​യു​വി​ലൂ​ടെ രോഗം പരത്തില്ലെന്നു വെളിപ്പെടുത്തൽ. വായുവിലൂടെ വോഗം പരത്തുമെന്ന വാദത്തിന് തെ​ളി​വി​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ റീസേർച്ചാണ് വ്യക്തമാക്കിയത്. വാ​യു​വി​ലൂ​ടെ പ​ക​രുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെങ്കിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ കു​ടും​ബ​ങ്ങ​ളി​ലെ എ​ല്ലാ​വ​ര്‍​ക്കും രോഗം വരേണ്ടതായിരുന്നുവെന്നും ഐ.​സി​.എം​.ആ​റി​ലെ ഉന്നത ശാ​സ്ത്ര​ജ്ഞ​നായ ഡോ. ​ര​മ​ണ്‍ ആ​ര്‍. ഗം​ഗാ​ഖേ​ദ്ക​ർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലാവ് അ​ഗ​ര്‍​വാ​ളി​നൊ​പ്പ​മാ​യി​രു​ന്നു വാ​ർ​ത്താ​സ​മ്മേ​ള​നത്തിൽ പങ്കെടുത്തത്. കൊവിഡ് 19 രോഗബാ​ധി​ത​ർ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ആ​ശു​പ​ത്രി​ക​ളി​ലെ മ​റ്റു രോ​ഗി​കളെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും ആയതി​നാ​ൽ കൊ​റോ​ണ വാ​യു​വി​ലൂ​ടെ പ​ക​രു​മെ​ന്ന വാ​ദ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

കൊ​റോ​ണ വാ​യു​വി​ലൂ​ടെ​യും പ​ക​രു​മെ​ന്ന് യു​.എ​സ് പ​ക​ര്‍​ച്ച​വ്യാ​ധി വ​കു​പ്പ് ത​ല​വ​ന്‍ അ​ന്തോ​ണി ഫൗച്ചി പ്രസ്താവന നടത്തിയിരുന്നു. എ​ന്നാ​ൽ ഈ ​വാ​ദ​ങ്ങ​ളെ ത​ള്ളു​ക​യാ​ണ് ഇപ്പോൾ ഐ​.സി​.എം​.ആ​ർ. ലോകാരോഗ്യ സംഘടനയും അ​ന്തോ​ണി ഫൗച്ചിയുടെ വാദങ്ങൾക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.