രാജ്യത്ത് 12 മണിക്കൂറിനുള്ളിൽ 26 മരണം: 4067 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

single-img
6 April 2020

രാജ്യത്ത് കോവിഡ് മരണം 100 കടന്നുകഴിഞ്ഞു. 109 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത്. രോഗബാധിതരുടെ എണ്ണം 4000 കടന്നു. 4067 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 12 മണിക്കൂറിനിടെ 26 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 

മധ്യപ്രദേശിലെ ഭോപ്പാലില്‍ കോവിഡ് ബാധിച്ച് 52 കാരന്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 14 ആയി. 24 മണിക്കൂറിനിടെ 505 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ എട്ടുപേര്‍ക്കും റാഞ്ചിയില്‍ ഒരു സ്ത്രീക്കും കൊറോണ സ്ഥിരീകരിച്ചു. 

മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. 

നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്‌സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്‌സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.