കേരളത്തിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; ആഗോള സ്ഥിതിഗതികൾ നമ്മെ അസ്വസ്ഥപ്പെടുത്തുന്നതായി മുഖ്യമന്ത്രി

single-img
6 April 2020

കേരളത്തിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇത് കാസർകോട് 9, മലപ്പുറം 2, കൊല്ലം 1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് കണക്ക്. കാസർകോട് ജില്ലയിലെ വിദേശത്തുനിന്നെത്തിയവരാണ്. ബാക്കിയുള്ള മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Corona Press Meet | Kerala CM Pinarayi Vijayan | 04-04-2020 –

കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു

Posted by evartha.in on Monday, April 6, 2020

ഇന്ന് വൈകിട്ട് കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അതേപോലെ തന്നെ കോവിഡ് 19 ബാധിച്ച് വിദേശത്ത് 18 മലയാളികൾ ഇതുവരെ മരിച്ചതായി മുഖ്യമന്ത്രിപറഞ്ഞു. കേരളത്തിൽ രോഗവ്യാപനം തടഞ്ഞു നിർത്തുവാൻ നമുക്ക് കഴിയുന്നുണ്ട്. എന്നാൽ ആഗോള സ്ഥിതിഗതികൾ നമ്മെ അസ്വസ്ഥപ്പെടുത്തുന്നതായി പിണറായി പറഞ്ഞു.