കൊറോണയും ലോക്ക് ഡൗണും വകവയ്ക്കാതെ മുംബൈയിൽ നിന്ന് കശ്മീരിലേക്ക് ഒരു സൈക്കിൾ യാത്ര

single-img
5 April 2020

ഡൽഹി: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിനുള്ളിൽ തന്നെ കഴിയണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം. എന്നാൽ ഈ പ്രതിസന്ധികളൊന്നും വകവയ്ക്കാതെ മുംബൈയിൽ നിന്ന് കശ്മീരിലേക്ക് സൈക്കിൾ യാത്ര നടത്തുകയാണ് മു​ഹ​മ്മ​ദ്​ ആ​രി​ഫ്.

ക​ശ്​​മീ​ര്‍ താ​ഴ്​​വ​ര​യി​ലെ ര​ജൗ​രി ഗ്രാ​മ​ത്തി​ലു​ള്ള പി​താ​വ്​ കു​ഴ​ഞ്ഞു​വീ​ണ​ത​റി​ഞ്ഞ്, മും​ബൈ ന​ഗ​ര​ത്തി​ല്‍​നി​ന്ന്​ ഒ​രു സൈ​ക്കി​ളു​മെ​ടു​ത്ത്​ ച​വി​ട്ടി​ത്തു​ട​ങ്ങി​യ​താ​ണ് ഇയാൾ. 2100 കി​ലോ​മീ​റ്റ​ര്‍ ദൂ​രം പിന്നിട്ട് ര​ജൗ​രി​യി​ലെ വീ​ട്ടി​ലെ​ത്തി​യാ​ല്‍ പി​താ​വി​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്കു കാ​ണാ​നെ​ങ്കി​ലും ക​ഴി​യു​മെ​ന്ന പ്രതീക്ഷയിലാ​ണ് ബാ​ന്ദ്ര​യി​ല്‍ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി ജോ​ലി​നോ​ക്കു​ന്ന ഈ 36​കാ​ര​ന്‍.

”പി​താ​വ്​ കു​ഴ​ഞ്ഞു​വീ​ണ്​ ഗു​രു​ത​രാ​വ​സ്​​ഥ​യി​ലാ​ണെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം​ ഭാ​ര്യ വി​ളി​ച്ചു​പ​റ​ഞ്ഞ​തോ​ടെ ഇ​റ​ങ്ങി​യ​താ​ണ്​ ഞാ​ന്‍. എ​നി​ക്ക്​ സ​ഹോ​ദ​ര​ങ്ങ​ളാ​രു​മി​ല്ല. ഞാ​നെ​ത്തി​യാ​ലേ എ​ന്തെ​ങ്കി​ലും ചെ​യ്യാ​നാ​കൂ. നാ​ട്ടി​ലെ​ത്താ​ന്‍ ഒ​രു വ​ഴി​യും കാ​ണാ​താ​യ​തോ​ടെ, 500 രൂ​പ ന​ല്‍​കി സ​ഹ​പ്ര​വ​ര്‍​ത്ത​ക​​െന്‍റ സൈ​ക്കി​ള്‍ വാ​ങ്ങി വ്യാ​ഴാ​ഴ്​​ച യാ​ത്ര തു​ട​ങ്ങി​യ​താ​ണ്.” സിഎൻ എൻ ന്യൂസ് 18 ചാനലിനോടാണ് മുഹമ്മദ് ആരിഫ് ഇക്കാര്യം പറഞ്ഞത്.

വ​ഴി​യി​ല്‍ കണ്ട പൊലീസുകാരോട്​ അ​വ​സ്​​ഥ പ​റ​ഞ്ഞു​വെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. എന്നാൽ​ അ​വ​ര്‍ പോ​കാ​ന്‍ അ​നു​വ​ദി​ച്ചു. . ര​ജൗ​രി​യി​ലെ ന​വേ​ര്‍ ബ്ര​മ്​​ന ഗ്രാ​മ​വാ​സി​യാ​യ ആ​രി​ഫ്​ നേ​ര​ത്തേ യു.​എ.​ഇ​യി​ലാ​യി​രു​ന്നു. 28 ദി​വ​സം മുമ്പാണ് ​ മും​ബൈ​യി​ല്‍ ജോ​ലിയിൽ പ്രവേശിച്ചത്.

” ഭാ​ര്യ​ക്കും മ​ക്ക​ള്‍​ക്കും ഒ​പ്പ​മാ​ണ്​ പി​താ​വു​ള്ള​ത്. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കാ​ന്‍​പോ​ലും ആ​രും ഇ​ല്ല. 800 രൂ​പ​യും ര​ണ്ടു ബോ​ട്ടി​ല്‍ വെ​ള്ള​വു​മാ​യി യാ​ത്ര തു​ട​ങ്ങി​യ​താ​ണ്. അ​തു തീ​ര്‍​ന്നു​തു​ട​ങ്ങി. ഫോ​ണും ഓ​ഫാ​യി. റോ​ഡ​രി​കി​ല്‍ ഉ​റ​ങ്ങി രാ​വി​ലെ വീ​ണ്ടും യാ​ത്ര തു​ട​രു​ക​യാ​ണ്.” -ഈ ​ചെ​റു​പ്പ​ക്കാ​ര​ന്‍ പ​റ​യു​ന്നു. വ​ഴി​യി​ലെ ഏ​തെ​ങ്കി​ലും പെ​ട്രോ​ള്‍ ബ​ങ്കി​ല്‍​നി​ന്ന്​ ഫോ​ണ്‍ ചാ​ര്‍​ജ്​ ചെ​യ്​​തി​ട്ട്​ പി​താ​വി​ന്റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്​​ഥ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ​ ആ​രി​ഫ്​ സൈ​ക്കി​ള്‍ ആ​ഞ്ഞു ച​വി​ട്ടി വീ​ണ്ടും യാ​ത്ര തു​ട​രുകയാണ്..

ഇ​തി​നി​ടെ, ചാ​ന​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​രി​ഫി​നെ ക​ണ്ടെ​ത്തി വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മം ആ​രം​ഭി​ച്ച​താ​യി ജ​മ്മു-​ക​ശ്​​മീ​ര്‍ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി.ഇ​ദ്ദേ​ഹ​ത്തി​ന്റെ സ​ഞ്ചാ​ര​പ​ഥം മ​ന​സ്സി​ലാ​ക്കി സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രും അറിയിച്ചു.