എട്ട് വയസ്സുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 19-കാരനായ ബന്ധു അറസ്റ്റില്‍

single-img
5 April 2020

നോയിഡ: ഉത്തർപ്രദേശിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഗൗതം ബുദ്ധ് നഗറിലെ സലാർപൂരിലാണ് സംഭവം. സംഭവത്തിൽ ബന്ധുവായ 19 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് സമ്മതിച്ചു.ബിഹാർ സ്വദേശിയും നോയിഡ സലർപുരിൽ താമസക്കാരനുമായ ജീത്തു എന്ന യുവാവിനെയാണ് നോയിഡ പോലീസ് ഞായറാഴ്ച പിടികൂടിയത്.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതൃസഹോദരിയുടെ മകനാണ് പ്രതിയെന്ന് നോയിഡ പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് എട്ട് വയസുകാരിയെ ഗുരുതരാവസ്ഥയിൽ സലർപൂരിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയ്ക്കിടെയാണ് മരിച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സങ്കൽപ് ശർമ പറഞ്ഞു.

പീഡനത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി പിജിഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബവും പ്രതിയും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നതെന്നും ഇതിനിടെയാണ് ക്രൂരമായ പീഡനം നടത്തിയതെന്നും നോയിഡ പോലീസ് അറിയിച്ചു. കൊലപാതക കുറ്റത്തിന് പുറമെ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരവും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

അടുത്തിടെ ഉത്തർപ്രദേശിലെ മുസാഫർനഗറിലും പീഡനം നടന്നിരുന്നു. 15 വയസുകാരിയെയാണ് യുവാവ് ബലാത്സംഗം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.