മധുരയില്‍ നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് തിരുവനന്തപുരം എത്തി; സന്യാസി എന്ന് അവകാശപ്പെട്ട ആളിനെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

single-img
4 April 2020

രാജ്യമാകെ ലോക്ക് ഡൌൺ വന്നതോടെ തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് റെയില്‍പാളത്തിലൂടെ കേരളത്തിലേക്ക് നടന്നുവന്നയാളെ തിരുവനന്തപുരത്ത് നിന്ന് റെയില്‍വേ സംരക്ഷണ സേന പിടികൂടി. പത്തനംതിട്ട ജില്ലയിലെ എരുമേലി സ്വദേശിയെ ആണ് ഇത്തരത്തിൽ പിടികൂടിയശേഷം ആരോഗ്യവകുപ്പിനെ അറിയിച്ച ത്.

താൻ രാമേശ്വരം ക്ഷേത്രത്തില്‍ നിന്ന് മടങ്ങി വരികയായിരുന്നെന്നാണ് ഇയാള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കിയത്. മാർച്ചുമാസം 14 മുതലാണ് ഇയാള്‍ റെയില്‍വേ ട്രാക്ക് വഴി സഞ്ചരിച്ച് തുടങ്ങിയത്. രാത്രിസമയങ്ങളിൽ റെയില്‍വേ ട്രാക്കിന് സമീപത്തുള്ള ക്ഷേത്രങ്ങളിൽ ഉറങ്ങും. നിലവിൽ ഇയാളെ കൊറോണ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. താന്‍ ഒരു സന്യാസിയാണെന്നായിരുന്നു ഇയാള്‍ അവകാശപ്പെട്ടത്.