ഒരു വൈറസ് വിചാരിച്ചാൽ തീരാവുന്നതേയുള്ളൂ മനുഷ്യൻ്റെ അഹങ്കാരം: സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും അറസ്റ്റും വന്‍തോതില്‍ കുറഞ്ഞു

single-img
3 April 2020

കൊറോണ വെെറസ് ബാധയെ തുടർന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും അറസ്റ്റും വന്‍തോതില്‍ കുറഞ്ഞെന്നു ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. കൊലപാതകം, അടിപിടി, അക്രമക്കേസുകള്‍ എന്നിവ വിരലിലെണ്ണാവുന്നവ മാത്രമേ ഇക്കാലയളവിൽലുണ്ടായിട്ടുള്ളുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതുകൂടാതെ. മോഷണക്കേസുകളും ഇതര സംസ്ഥാനക്കാര്‍ പ്രതികളാകുന്ന കേസുകളും ഇക്കാലയളവിൽ ഏറ്റവും കുഞ്ഞ നിരക്ക് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ള എന്നും റിപ്പോർട്ടുകൾ പറയുന്നു.

വ്യാജമദ്യവും മറ്റുമായി എക്സൈസ് കേസുകളാണ് ഇപ്പോള്‍ കൂടുതലുള്ളത്. ബഹുഭൂരിപക്ഷം പേരും വീട്ടിനുള്ളില്‍ കഴിയുന്നതും മദ്യം, മയക്കുമരുന്ന് വില്‍പ്പന നിലച്ചതുമാണു കുറ്റകൃത്യങ്ങള്‍ കുറയാനുള്ള പ്രധാന കാരണങ്ങളെന്നാണ് വിലയിരുത്തൽ. റോഡുകളില്‍ പോലീസിൻ്റെ തുടര്‍ച്ചയായ സാന്നിധ്യവും കര്‍ശനമായ വാഹന പരിശോധനകളും സംസ്ഥാനത്തു സമാധാനാന്തരീക്ഷം സൃഷ്ടിച്ചു. 

കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 3,35,358 കേസുകളാണു രജിസ്റ്റര്‍ ചെയ്തത്. പ്രതിദിനം ശരാശരി 919 കേസ്. ഇപ്പോഴാകട്ടെ, മിക്ക പോലീസ് സ്‌റ്റേഷനുകളിലും കോവിഡ് വിലക്ക് ലംഘനവുമായി ബന്ധപ്പെട്ട കേസുകള്‍ മാത്രമേ വരുന്നുള്ളൂ.

രാഷ്ട്രീയ സംഘര്‍ഷം, വിദ്യാര്‍ഥി സംഘട്ടനം, പ്രതിഷേധത്തിനിടെയുള്ള ലഹള, അശ്രദ്ധമായ വാഹനമോടിക്കല്‍, വാഹനാപകടങ്ങള്‍ തുടങ്ങി പലതിലും കേരളം മുന്‍നിരയിലായിരുന്നു. എന്നാൽ രണ്ടാഴ്ചയായി ഇത്തരം കേസുകളിൽ നാമമാത്രമായ അറസ്റ്റുകളാണ് നടന്നിട്ടുള്ളത്. ജയിലില്‍ എത്തുന്നവരുടെ എണ്ണവും കുറഞ്ഞു. വാഹന പരിശോധന നടത്താമെങ്കിലും കാര്യങ്ങള്‍ അറസ്റ്റിലേക്കു പോകരുതെന്നു ഹെെക്കോടതിയും സംസ്ഥാന സര്‍ക്കാരും നിര്‍ദേശം നല്‍കിയതോടെ കേസുകളുടെ എണ്ണവും കുറഞ്ഞു.