ലോകം വിറച്ചിട്ടും കുലുങ്ങാതെ ചൈന; വൈറസിന്റെ പ്രഭവകേന്ദ്രമായ വൈറ്റ് മാർക്കറ്റ് വീണ്ടും സജീവമായി

single-img
1 April 2020

ചൈനയിലെ വുഹാൻ നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകരാഷ്ട്രങ്ങളിലെല്ലാം തന്നെ വ്യാപിച്ചുകഴിഞ്ഞു. ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത വൈറസ് ബാധ ഇന്നും ഭീതിവിതച്ച് നിൽക്കുമ്പോൾ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വൈറ്റ് മാർക്കറ്റ് വീണ്ടും സജീവമാകുകയാണ്.

 അമേരിക്കന്‍ ന്യൂസ് ചാനലായ ഫോകസ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വവ്വാല്‍, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി നിരവധി ജീവികളുടെ മാംസം ഈ മാര്‍ക്കറ്റില്‍ ഇപ്പോഴും സുലഭമായി ലഭിക്കുന്നുണ്ടത്രെ. ലോകം മുഴുവൻ ഇപ്പോഴും വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഈ മാര്‍ക്കറ്റ് തുറന്നത്​ അപകടകരമാണെന്ന് ശാസ്ത്രജ്ഞരും പറയുന്നു.

ഈ മാര്‍ക്കറ്റില്‍ നിന്ന് വവ്വാല്‍ മുഖേനയാണ് വൈറസ് പടര്‍ന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വന്നിരുന്നു. മാർക്കറ്റിലെ ഒരു കൊഞ്ചുകച്ചവടക്കാരിയാണ് ആദ്യത്തെ കൊറോണ രോഗിയെന്നും വാർത്തകൾ വന്നിരുന്നു. കാര്യങ്ങളിൽ വ്യക്തത വരാതിരിക്കുമ്പോഴും പഴയതുപോലെ തന്നെ തിരക്കോടെ പ്രവർത്തിക്കുകയാണ് വൈറ്റ് മാർക്കറ്റ്.