ആശുപത്രികളോ ചികിത്സാ സൗകര്യങ്ങളോ ഇല്ല: സൊമാലിയയിൽ കൊറോണ വെെറസിനെ ചെറുക്കാൻ പുല്ലുതിന്നുകയാണ് ജനങ്ങൾ

single-img
1 April 2020

ആഫ്രിക്കയിലെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായ സൊമാലിയ കൊറോണയെ നേരിടാന്‍ പുല്ലുതിന്നുന്നു. സൊമാലിയയിൽ മൂന്നു പേരിലാണു രോഗബാധ സ്‌ഥീരീകരിച്ചത്‌. അയല്‍രാജ്യമായ കെനിയയില്‍ 59 രോഗികളെയും കണ്ടെത്തിക്കഴിഞ്ഞു. ഈ മാസം 12 നാണു ആഫ്രിക്കൻ മേഖലയില്‍ രോഗമെത്തിയത്‌. തുടര്‍ന്നാണു നാട്ടുകാര്‍ സ്വയം ചികിത്സ തുടങ്ങിയത്‌. 

മികച്ച ചികിത്സാ സൗകര്യങ്ങളുടെ അഭാവത്തിലാണു ജനം പുല്ലിലേക്കു തിരിഞ്ഞതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. അസുഖബാധിതനായി എത്തിയാൽ പരിശോധനയ്ക്ക് നല്ല ആശുപത്രികളോ മറ്റു സൗകര്യങ്ങളോ ഇത്തരം ആഫ്രിക്കൻ രാജ്യങ്ങളിൽ കാണുവാൻ കഴിയില്ല. യൂറോപ്പിൽ പടർന്നു പിടിച്ചത് പോലെ രോഗം ആഫ്രിക്കയിലും എത്തിയാൽ സ്ഥിതിഗതികൾ വളരെ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. 

ഇതേസമയം കോംഗോ മുന്‍ പ്രസിഡന്റ്‌ യഹോംബേ ഓപാങ്‌ഗോ(81) കോവിഡ്‌-19 ബാധയെ തുടര്‍ന്നു മരിച്ചു. ഏഷ്യൻ രാജ്യമായ ഫിലിപ്പീന്‍സിലും രോഗബാധിതരുടെ എണ്ണത്തില്‍ കുതിച്ചുചാട്ടം. 538 പേരിലാണ്‌ ഇന്നലെ രോഗബാധ സ്‌ഥിരീകരിച്ചത്‌. ആകെ രോഗികള്‍ 2,084. ആകെ 88 പേരാണ്‌ ഇവിടെ മരിച്ചത്‌.