കേരളത്തില്‍ ഇന്ന് 32 പേ​ർ​ക്ക് കോ​വി​ഡ്-19 സ്ഥിരീകരിച്ചു; 17 പേ​ർ വിദേശത്ത് നിന്നും വന്നവര്‍

single-img
30 March 2020

കേരളത്തിൽ ഇന്ന് 32 പേ​ർ​ക്ക് കോ​വി​ഡ്-19 വൈറസ് സ്ഥി​രീ​ക​രി​ച്ചു. കാസർകോട് 17, കണ്ണൂർ 11 , വ​യ​നാ​ട് ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ 2 എന്നിങ്ങനെയാണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഇന്നത്തതോടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ ആകെ എ​ണ്ണം 213 ആ​യി. വൈറസ് ബാധ ഇന്ന് സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 17 പേ​ർ വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രാ​ണ്. മറ്റുള്ള15 പേ​ർ​ക്ക് സമ്പര്‍​ക്കം മൂ​ല​മാ​ണ് രോഗം ബാ​ധി​ച്ച​തെ​ന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയതായി 126 പേരെ ആശുപത്രിയിലാക്കി.

6991 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 6031 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. രാജ്യമാകെയുള്ള ലോക്ഡൗൺ പശ്ചാത്തലത്തിൽ മാർച്ച് 20ന് അവസാനിക്കുന്ന ലിസ്റ്റുകളുടെ കാലാവധി മൂന്നുമാസം കൂടി ദീർഘിപ്പിച്ചതായി പിഎസ്‍‌സി അറിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.