കൊറോണയുടെ പശ്ചാത്തലത്തിൽ തടവുകാർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

single-img
30 March 2020

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി. അർഹരായവർക്ക് മോചനം നൽകണമെന്ന് ജയിൽ സൂപ്രണ്ടുമാർക്ക് കോടതി നിര്‍ദേശം നൽകി. എപ്രിൽ മുപ്പതുവരെയാണ് ജമ്യം അനുവദിച്ചിരിക്കുന്ന കാലാവധി.

വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ജാമ്യം ലഭിക്കും. ജാമ്യത്തിലിറങ്ങുന്നവര്‍ താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ജാമ്യത്തിലിറ ങ്ങുന്നവര്‍ പാലിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇവരുടെ ജാമ്യം ആ നിമിഷം റദ്ദാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു.