സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി

single-img
28 March 2020

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് യഥാക്രമം തിരുവനന്തപുരം 2, കൊല്ലം,പാലക്കാട് മലപ്പുറം, കാസർകോട് എന്നീ ജില്ലകളില്‍1 വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതേപോലെതന്നെ ഇന്നുകേരളത്തില്‍ സംഭവിച്ച ആദ്യ കോവിഡ് മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി അറിയിച്ചു.

അറുപത്തൊമ്പതു വയസുള്ള എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കൊറോണ ചികിത്സയില്‍ ഇരിക്കെ കേരളത്തില്‍ ഇന്ന് മരിച്ചത്. അതേസമയം കേരളത്തിലാകെ നിലവിൽ 165 പേരാണ് ചികിത്സയിലുളളത്. 134370 പേരാണ് കേരളത്തിൽ ആകെ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം പുതിയതായി 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും നാല് പേര്‍ക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി പറഞ്ഞു