കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുക; അഭ്യര്‍ത്ഥനയുമായി മോദി

single-img
28 March 2020

രാജ്യമാകെ ഓരോ ദിനവും കൊറോണ വൈറസ് പടരുന്ന വാർത്തകൾ പുറത്തുവരവേ രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ മുഴുവൻ ജനങ്ങളോടും സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നേരേന്ദ്രമോദി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അദ്ദേഹം ട്വിറ്ററിലൂടെ ആഹ്വാനം ചെയ്യുകയായിരുന്നു.

എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നൽകാൻ മുഴുവൻ ബിജെപി എംപിമാർക്കും ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർദേശം നൽകുകയും ചെയ്തു. ഇതിന് പുറമെ ബിജെപി എംപിമാരും എംഎൽഎമാരും ഒരു മാസത്തെ ശമ്പളം ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്കണമെന്നും നിർദേശമുണ്ട്.