കളമശേരി ഐസോലേഷൻ വാർഡിനെതിരെ നുണ പ്രചരണവുമായി അന്താരാഷ്ട്ര മാധ്യമങ്ങൾ; പിന്നിൽ എയർപ്പോർട്ടിൽ പിടിക്കപ്പെട്ട ബ്രിട്ടീഷ് രോഗികൾ: വീഡിയൊ ഇറക്കി തിരിച്ചടിച്ച്‌ കേരളം

single-img
27 March 2020

കളമശേരി മെഡിക്കൽ കോളേജ്‌ ഐസോലേഷൻ വാർഡിനെതിരെ അന്താരാഷ്ട്ര മാധ്യമങ്ങളായ ബിബിസിയും ഗാർഡിയനും രംഗത്ത്. മൂന്നാറിൽ നിന്ന് മുങ്ങി എയർപ്പോർട്ടിൽ പിടിക്കപ്പെട്ട കൊറോണ പോസിറ്റീവ്‌ ആയ ബ്രിട്ടിഷ്‌ പൗരൻ ലിസ്‌ ലോസണിൻ്റെയും മകൾ ബ്രിട്ടണിലുള്ള കാതറീൻ വെബ്‌സ്റ്ററാണു മെഡിക്കൽ കോളജ്‌ ഐസൊലേഷൻ വാർഡിനെതിരെ നുണ പ്രചരണം നടത്തിയതെന്നാണ് സൂചനകൾ. 

കൊറോണ വൈറസ് പകർച്ചവ്യാധി മൂലം രാജ്യം മുഴുവൻ പൂട്ടിയിട്ടിരിക്കുന്നതിനാൽ ഭക്ഷണം, വെള്ളം, മരുന്നുകൾ എന്നിവയുടെ കുറവ് ഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിലുണ്ടെന്നും യുകെ പൗരൻമാരെ യുകെ സർക്കാർ ഉപേക്ഷിച്ചെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഇന്ത്യയിൽ കുടുങ്ങിയ ബ്രിട്ടീഷുകാരുടെ കുടുംബങ്ങൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്. 

ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾ എല്ലാം ആരംഭിച്ചതിനാൽ 1.3 ബില്യൺ ജനങ്ങളെ മുഴുവൻ മൂന്നാഴ്ചത്തേക്ക് വീട് വിടുന്നത് വിലക്കുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം മുന്നിൽ നിർത്തിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

ആയിരക്കണക്കിന് യുകെ പൗരന്മാർ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണെന്നും കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ച 61 നും 83 നും ഇടയിൽ പ്രായമുള്ള ആറ് ബ്രിട്ടീഷ് പൗരന്മാരുടെ ഒരു സംഘം ഒറ്റപ്പെട്ടുപോയവരിൽ ഉൾപ്പെടുന്നവെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. രാജ്യത്തിൻ്റെ തെക്കൻ തീരത്തെ കേരളത്തിൽ ഒരു ആശുപത്രിയിൽ “ഭയാനകവും വൃത്തിയില്ലാത്തതുമായ´ അവസ്ഥയിലാണ് ഇവർ കഴിയുന്നതെന്നും ഇവരുടെ ബന്ധുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. 

എന്നാൽ ഈ റിപ്പോർട്ടിന് മറുപടിയായി ഐസൊലേഷൻ വാർഡിനെക്കുറിച്ചും അവിടുത്തെ സൗകര്യങ്ങളെക്കുറിച്ചും വീഡിയോ ഇറക്കിയാണ് കേരളം പ്രതികരിച്ചത്.

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികൾക്കായി എറണാകുളം മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യാന്തര മെഡിക്കൽ മാനദണ്‌ഡങ്ങൾ ഇക്കാര്യത്തിൽ പാലിച്ചിട്ടുണ്ട്.കൊറോണ കെയർ കേന്ദ്രമായി പ്രഖ്യാപിച്ച മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ സവിശേഷ ശ്രദ്ധയാണ് ജില്ലാ ഭരണകൂടം നൽകുന്നത്.ഐസലേഷനിൽ പ്രവേശിപ്പിച്ചിട്ടുള്ള ഓരോ രോഗിയെയും ബാത് റൂം അറ്റാച്ച്ഡ് ആയ പ്രത്യേക മുറിയിലാണ് താമസിപ്പിക്കുന്നത്. ഇവർക്ക് ഉന്നത നിലവാരത്തിലുള്ള വെറ്റ് വൈപ്പ്സ്, ടിഷ്യൂ പേപ്പറുകൾ തുടങ്ങിയവ കൃത്യമായി നൽകുന്നു. വിദേശികളായ രോഗികൾക്ക് അവർക്കിഷ്ടമായ ഭക്ഷണക്രമമാണ് നിശ്ചയിച്ചിരിക്കുന്നത്. പഴങ്ങൾ, ഡ്രൈ ഫ്രൂട്സ്, ജ്യൂസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.ആശുപത്രി മുറികൾ ദിവസവും 6 തവണ വൃത്തിയാക്കുന്നു. നല്ല വെന്റിലേഷനും സൂര്യപ്രകാശവുമുള്ള മുറികളാണ് കോവിഡ് രോഗികൾക്ക് നൽകേണ്ടതെന്ന മാനദണ്ഡവും പാലിക്കുന്നുണ്ട്.24 മണിക്കൂറും ചികിത്സയും ശുശ്രൂഷയും ഉറപ്പാക്കി 4 മണിക്കൂർ ഷിഫ്റ്റിൽ 6 മെഡിക്കൽ ടീമുകളാണ് പ്രതിദിനം രോഗികളെ പരിചരിക്കുന്നത്. രോഗികൾക്ക് കൃത്യമായി കൗൺസലിംഗും നൽകുന്നുണ്ട്.ഇതെല്ലാം പൂർണമായും സൗജന്യമാണ്.————————————–All the novel corona virus patients admitted in Ernakulam Government Medical College has been given utmost care and facilities by the Ernakulam District Administration.The patients are accommodated in single rooms with attached washrooms. They are provided with wet wipes, tissue papers provided by the Kerala Tourism Development Corporation. They are given special continental items of their choice for breakfast , lunch and dinner and provided dry fruits as well as fresh fruits and fruit juices. They are provided non A/C rooms as the norms stipulates room with good ventilation and sunlight. The isolation rooms are cleaned six times a day. The patients are being given with round the clock medical care by six teams of doctors and paramedical staff taking four hours duty shifts. All the doctors are experienced and qualified with MD degrees in internal medicine. They were also being given counselling by psychiatry team daily. And all these are done free of cost.

Posted by Collector, Ernakulam on Wednesday, March 25, 2020