‘ആദരണീയനായ മുഖ്യമന്ത്രീ ,അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു’; മുഖ്യമന്ത്രിയെ പ്രകീർത്തിച്ച് ശ്രീകുമാരൻ തമ്പി

single-img
26 March 2020

കൊറോണ വൈറസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത പ്രതിരോധപ്രവർത്തനമാണ് കേരളം നടത്തുന്നത്. ജനജീവിതം സുഗമമാക്കുന്നതിൽ മുഖ്യമന്ത്രിയുടെ സജീവമായ ഇടപെടലിനെ പ്രശംസിച്ച് രംഗത്തുവന്നിരിക്കുകയാണ് ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഭിനന്ദനം.

തികഞ്ഞ സമചിത്തതോടെയാണ് മുഖ്യമന്ത്രി പ്രതിസന്ധികളെ നേരിട്ടതെന്നും അദ്ദേഹത്തോടുള്ള ആദരവ് ഇരട്ടിച്ചുവെന്നും ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം;

” നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങൾ, അപ്രതീക്ഷിതമായി വന്ന നിപ്പ വൈറസിന്റെ തിരനോട്ടം, ഇപ്പോൾ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം —ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്പിൽ നിന്ന് ,തികഞ്ഞ സമചിത്തതയോടെ നേരിട്ടത്. ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയിൽ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ്!! പ്രശ്നങ്ങൾ മുൻകൂട്ടി കാണാനും അതിന് അനുസൃതമായ കരുതൽ നടപടികൾ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളിൽ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശമായ പാടവം വളരെയേറെ പ്രശംസനീയമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് ഭക്ഷണവും ഔഷധം ഉൾപ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളിൽ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ.. ഇതുപോലെ എത്രയെത്ര സഹായങ്ങൾ…..കൈത്താങ്ങുകൾ.!..
ആദരണീയനായ മുഖ്യമന്ത്രീ ,അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യും ..ഹൃദയാഭിവാദനങ്ങൾ..! ”

നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങൾ, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം, ഇപ്പോൾ ലോകത്തെയൊന്നാകെ…

Posted by Sreekumaran Thampi on Wednesday, March 25, 2020