കേരളത്തിൽ പോയിട്ടുവന്നയാളെ കൊറോണ രോഗിയെന്നു വിളിച്ചതിൻ്റെ പേരിൽ കത്തിക്കുത്ത്: ഒരു മരണം

single-img
25 March 2020

കൊറോണ രോഗിയെന്നു വിളിച്ചതിൻ്റെ പേരിൽ ചുമട്ടു തൊഴിലാളിയെ കുത്തിക്കൊന്നു. നൊണ്ടിമേടു സ്വദേശി ജ്യോതിമണി(44) ആണ് തർക്കത്തെ തുടർന്നുള്ള കത്തിക്കുത്തിൽ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പാലക്കാട് സ്വദേശിയും ഊട്ടി മാർക്കറ്റിലെ ഹോട്ടൽ തൊഴിലാളിയുമായ ദേവദാസി(40)നെ  ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞാണ് സംഭവം. ഊട്ടി മാർക്കറ്റിലെ ഹോട്ടലിൽ ഇരുന്ന് ജ്യോതിമണിയും സുഹൃത്തും ഭക്ഷണം കഴിക്കുമ്പോൾ ദേവദാസ് മേശയ്ക്കരികിലേക്കു കയറിവന്നു. മൂവരും സംസാരിക്കുന്നതിനിടെ ദേവദാസ് കേരളത്തിൽ പോയി വന്നതായി പറഞ്ഞു. ഇതിനിടെ ജ്യോതിമണി ദേവദാസിനെ കൊറോണ രോഗി എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് പറയുന്നത്. 

തുടർന്നുണ്ടായ വാക്കേറ്റത്തിനു പിന്നാലെ ഹോട്ടലിൽ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് ദേവദാസ് ജ്യോതിമണിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ഗുരുതര പരുക്കേറ്റ് നിലത്ത് വീണ ജ്യോതിമണിയെ ഊട്ടി ജില്ലാ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.