ലോക്ക് ഡൗൺ കാലയളവിൽ വൈദ്യുതിയും ജലവും റേഷനും സൗജന്യമായി നൽകണമെന്ന് ജനതാ കോൺഗ്രസ് പാർട്ടി

single-img
25 March 2020

സംസ്ഥാനം ലോക്കഡൗണിലേക്ക് പോയ സാഹചര്യത്തില്‍ സാധാരണ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കുവാൻ കൂടുതൽ സേവനങ്ങൾ സൗജന്യമാക്കണമെന്നാ വശ്യപ്പെട്ട് ജനതാ കോൺഗ്രസ് പാർട്ടിഅസംഘടിത മേഖലയിലെയും ദിവസ വേദനക്കാരുടെയും ഐറ്റി, ടെക്‌സ്‌റ്റൈല്‍സ് ആന്റ് ഗാര്‍മെന്റ്‌സ്, തീരദേശ മത്സ്യബന്ധന ജോലിക്കാര്‍, കെട്ടിട-ചുമട്ടുതൊഴിലാളികള്‍ തുടങ്ങിയ നിരവധി മേഖലകളില്‍ തൊഴില്‍ നഷ്ടം നേരിട്ട സാഹചര്യത്തില്‍ അടുത്ത നാലുമാസത്തെ വൈദ്യുതിയും ജലവും റേഷനും സൗജന്യമായി സംസ്ഥാനത്ത് വിതരണം ചെയ്യണമെന്ന് ജനതകോണ്‍ഗ്രസ്സ് പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ജോയിമോന്‍ ബേബിച്ചന്‍ ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.

പ്രളയവും സാമ്പത്തിക മാന്ദ്യവും ജനങ്ങളെ പിടിച്ചുലയ്ക്കുന്നതിനിടയിലാണ് ഒരു കൊറോണ കാലവും കടന്നു വരുന്നത്. ജനാതിപത്യ ധാര്‍മ്മിക ബോധത്തില്‍ നിന്നുകൊണ്ട് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടതല്‍ ജനക്ഷേമകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടി ഈ അനന്യസാധാരണമായ സാഹചര്യത്തില്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിവിധ രാജ്യങ്ങള്‍ രാജ്യത്തെ എല്ലാ ജനതകള്‍ക്കുവേണ്ടിയുള്ള സമഗ്ര ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ നമ്മുടെ രാജ്യവും അത്തരം ജനക്ഷമകരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ജനതകോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് അഡ്വ. റോണി വി.പി. പറഞ്ഞു. ജനകള്‍ക്ക് വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കിയില്ലെങ്കില്‍ അവരുടെ ജനജീവിതം ദുഷ്‌ക്കരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം നമ്മുക്ക് കിട്ടുന്ന ഈ സമയമങ്ങളില്‍ വീട്ടുവളപ്പിലെ കൃഷി, വീടും വളപ്പും ശുചീകരണം തുടങ്ങിയ സ്വയംപര്യാപ്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും അദ്ദേഹം പറഞ്ഞു