ഇതും കാസർഗോഡുകാരനാണ്: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങി 18,000 രൂപ കെെയിൽ നിന്നും മുടക്കി ആംബുലൻസ് വിളിച്ച് വീട്ടിൽപോയി നിരീക്ഷണത്തിൽ കഴിഞ്ഞയാൾ

single-img
24 March 2020

വിദേശത്തുനിന്നും നാട്ടിലെത്തി എത്തി നാട്ടിലെ ജനങ്ങൾക്ക് മുഴുവൻ കൊറോണ ഭീതി സൃഷ്ടിച്ച കാസർഗോഡുകാരൻ്റെ വാർത്ത ഈ അടുത്തിടെയാണ് കേരളം കേട്ടത്. വിദേശത്തുനിന്ന് എത്തി എന്നുള്ളതിൻ്റെ പേരിൽ സ്വയം നീരീക്ഷണത്തിൽ കഴിയേണ്ടിയിരുന്ന അയാൾ നാടുമുഴുവൻ ഇറങ്ങിനടന്നു രോഗം പരത്തുകയായിരുന്നു. ഇയാളെ പ്രവേശിപ്പിച്ച ആശുപത്രിയിലും ശരിയായ രീതിയിലല്ല ഇയാൾ പെരുമാറുന്നത് എന്നുള്ള വാർത്തകളുണ്ടായിരുന്നു. 

അതിനിടയിലാണ് വിദേശത്തു നിന്നും എത്തിയ മറ്റൊരു കാസർഗോഡുകാരൻ വാർത്തകളിൽ നിറയുന്നത്. കാസർകോട് ചെങ്കള പഞ്ചായത്തിൽ കോവിഡ് – 19 സ്ഥിതികരിച്ച യുവാവ് ചെയ്ത മുൻ കരുതൽ നടപടിയും ദീർഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്. 

യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ് നാട്ടിലേക്ക് വരാൻ ശ്രമിച്ചത് . ടിക്കറ്റ് ലഭിച്ചത് തിരുവനന്തപുരത്തേക്കും . ഫോറം ഫിൽ ചെയ്ത് പോകാൻ പറഞ്ഞ അധികൃതരോട് നിർബന്ധിച്ച് തൊണ്ടയിൽ നിന്നുള്ള സ്വാബ് ടെസ്റ്റ് ചെയ്യിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ’ ആംബുലൻസിൽ യാത്ര. ആംബുലൻസിന്18000 രൂപ സ്വന്തം കയ്യിൽ നിന്നുമാണ് യുവാവ് നൽകിയത്. 

വീട്ടൽ കയറാതെ വീടിന് പുറത്ത് ഷെഡിലാണ് യുവാവ് താമസമാക്കിയത്. വിടിന് പുറത്തുള്ള ടോയ്ലറ്റ് സ്വന്തമായി ഉപയോഗിച്ചു. വിട്ടുകാരെ അതുപയോഗിക്കുന്നത് തടഞ്ഞു. ഭക്ഷണം കഴിക്കുന്ന പാത്രം വീട്ടുകാരെ കൊണ്ട് തൊടാൻ സമ്മതിച്ചില്ല . സ്വയം കഴുകി വൃത്തിയാക്കി. ഭക്ഷണം ദൂരെ വെച്ച പാത്രത്തിൽ ഇട്ടു നൽകി. സ്വന്തമായി മാസ്കും ഗ്ലൗസും ഉണ്ടായാരുന്നതിനാൽ നാട്ടിലെ സന്നദ്ധ പ്രവർത്തകർ മാസ്കുമായി വന്നപ്പോൾ അവരുടെ നന്മയോർത്ത് മാസ്ക് കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്ന് തിരിച്ചയച്ചു. 

ഇന്നലെ ഈ വ്യക്തിക്ക് കോവിഡ്. സ്ഥിതികരിച്ചപ്പോൾ അധികൃതർക്ക് റൂട്ട് മാപ്പ് നൽകി അവരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശുപ ത്രിയിൽ പ്രവേശിക്കുകയും ചെയ്തു. 

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: 

ഇതും കാസർകോട് കാരൻ തന്നെ

ഇന്നലെ കാസർകോട് ചെങ്കള പഞ്ചായത്തിൽ കോവിഡ് – 19 സ്ഥിതികരിച്ച യുവാവ് ചെയ്ത മുൻ കരുതൽ നടപടിയും ദീർഘ ദൃഷ്ടിയും ഏവരെയും അമ്പരിപ്പിക്കുന്നതാണ്.

യാതൊരു രോഗലക്ഷണവുമില്ലാത്തപ്പോഴാണ് നാട്ടിലേക്ക് വരാൻ ശ്രമിച്ചത് . ടിക്കറ്റ് ലഭിച്ചത് തിരുവനന്തപു രത്തേക്കും . ഫോറം ഫിൽ ചെയ്ത് പോകാൻ പറഞ്ഞ അധികൃതരോട് നിർബന്ധിച്ച് തൊണ്ടയിൽ നിന്നുള്ള സ്വാബ് ടെസ്റ്റ് ചെയ്യിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെ’ ആംബുലൻസിൽ യാത്ര . ആംബുലൻസിന്18000 രൂപ നൽകി.’

വീട്ടൽ കയറാതെ വീടിന് പുറത്ത് ഷെഡിൽ നേരെ .

താമസമാക്കി .വിടിന് പുറത്തുള്ള ടോയ് ലറ്റ് സ്വന്തമായി ഉപയോഗിച്ചു. വിട്ടുകാരെ അതുപയോഗിക്കുന്നത് തടഞ്ഞു . ഭക്ഷണം കഴിക്കുന്ന പാത്രം വീട്ടുകാരെ കൊണ്ട് തൊടാൻ സമ്മതിച്ചില്ല . സ്വയം കഴുകി വൃത്തിയാക്കി. ഭക്ഷണം ദൂരെ വെച്ച പാത്രത്തിൽ ഇട്ടു നൽകി. സ്വന്തമായി മാസ്കും ഗ്ലൗസും ഉണ്ടായാരുന്നതിനാൽ നാട്ടിലെ സന്നദ്ധ പ്രവർത്തകർ മാസ്കുമായി വന്നപ്പോൾ അവരുടെ നന്മയോർത്ത് മാസ്ക് കയ്യിലുണ്ടെന്ന് പറഞ്ഞ് ദൂരെ നിന്ന് തിരിച്ചയച്ചു. ഇന്നലെ ഈ വ്യക്തിക്ക് കോവിഡ്. സ്ഥിതികരിച്ചപ്പോൾ അധികൃതർക്ക് റൂട്ട് മാപ്പ് നൽകി അവരുടെ സഹായത്തോടെ നേരെ കാഞ്ഞങ്ങാട് ജില്ലാ ആശു പ ത്രിയിലേക്ക്

ഈ സുഹൃത്തിന് പ്രൈമറി കോംണ്ടാക്ട് ആരുമില്ല.റൂട്ടമാപ്പിൽ ഒന്നും പറയാനില്ല.

അഭിമാനിക്കേണ്ടിയിരിക്കുന്നു ‘ ഈ കാസർകോട് കാരനെ യോർത്ത്.

Courtesy : B Ashraf HI Bovikanam