കൊറോണ കാലത്തെ മുൻകരുതലുകൾ ; കാര്‍ത്യായനിയമ്മയുടെ വീഡിയോ പങ്കു വച്ച് മുഖ്യമന്ത്രി

single-img
23 March 2020

കൊവിഡ്-19 വ്യാപിക്കുന്ന സമയത്ത് രോഗം അകറ്റാനായി മുൻകരുതലുകൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് കൈകഴുകല്‍ ശീലം. ഇതെക്കുറിച്ചും നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളെക്കുറിച്ചും നാരീശക്തി പുരസ്‌ക്കാര ജേതാവ് കാര്‍ത്യായനി അമ്മ സംസാരിക്കുന്ന വീഡിയോ വൈറലാവുകയാണ്. വിദേശത്തു നിന്നു വന്നവർ പാലിക്കേണ്ട കാര്യങ്ങഴും, പ്രായമായവർ ശ്രദ്ധിക്കേണ്ട മുൻകരുതലുകളും കാര്‍ത്യായനി അമ്മ പങ്കു വയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

നാരിശക്തി അവാർഡ് ജേതാവായ കാർത്ത്യായനി അമ്മയ്ക്ക് അറിയുന്ന ഈ കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ? ഈ അമ്മ പറയുന്നത് കേൾക്കൂ, കോവിഡിനെ നമുക്ക് ഒരുമിച്ചു പ്രതിരോധിക്കാം.

Posted by Pinarayi Vijayan on Sunday, March 22, 2020

കാര്‍ത്യായനി അമ്മയുടെ വാക്കുകളിലൂടെ…

കൊറോണക്കാലമാണ്. പുറത്തുപോയി വന്നാലുടന്‍ കയ്യും കാലുമൊക്കെ സോപ്പിട്ട് കഴുകി മാത്രമേ അകത്തുകയറാവൂ. കുഞ്ഞുങ്ങളെ എടുക്കുന്നതിനും മുന്‍പും കൈകള്‍ സോപ്പിട്ട് കഴുകണം. തന്നെപ്പോലെ പ്രായമായവര്‍ ആള്‍ക്കൂട്ടത്തിനിടയിലൊന്നും പോകരുതെന്നും കാര്‍ത്യായനി അമ്മ പറയുന്നു. വിദേശത്തു നിന്നും വരുന്നവര്‍ പതിനാല് ദിവസമെങ്കിലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെയിരിക്കണമെന്നും എല്ലാവരും അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണമെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.