മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമന്‍ വീണ്ടും സര്‍വീസില്‍, അതും ആരോഗ്യ വകുപ്പില്‍

single-img
22 March 2020

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ കാറിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തു.ആരോഗ്യ വകുപ്പിലാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്. നിമനം നടന്നിട്ട് ഒരാഴ്ചയായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Support Evartha to Save Independent journalism

മാധ്യമപ്രവര്‍ത്തകനായ കെ എം ബഷിറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായിരുന്നത്.അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ശ്രീറാമിനനുകൂലമായി കാര്യങ്ങള്‍ നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏറെ നേരം കഴിഞ്ഞു നടന്ന രക്ത പരിശോധനയും, സ്വകാര്യ ആശുപത്രിയിലെ ചികിത്സയുമെല്ലാം വിവാദമായിരുന്നു. കൂടാതെ അപകട സമയത്ത് തന്റെ കൂടെയുണ്ടായിരുന്ന പെണ്‍സുഹൃത്ത് വഫ ഫിറോസാണ് വാഹനം ഓടിച്ചിരുന്നതെന്നും ശ്രീറാം മൊഴി നല്‍കിയിരുന്നു.

എന്നാല്‍ ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്ന് വഫ പൊലീസിന് മൊഴി നല്‍കി.കേസില്‍ പ്രതിയാക്കപ്പെട്ടതിനെ ത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ശ്രീറാമിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

വകുപ്പുതല അന്വേഷണത്തില്‍ ശ്രീരാമിനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമനം. നിമനത്തിനമു മുന്‍പായി പത്രപ്രവര്‍ത്തക യൂണിയനുമായി ചര്‍ച്ച നടത്തിരുന്നുവെന്നാണ് വിവരം. കോടതി വിധി വരുന്നത് വരെ പുറത്തു നിര്‍ത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കും.