എല്ലാവര്‍ക്കും ഒറ്റക്കെട്ടായി മുന്നേറാം; ജനതാ കര്‍ഫ്യുവിനെ പിന്തുണച്ച് മമ്മൂട്ടി

single-img
22 March 2020

രാജ്യമാകെ കൊറോണ ഭീതിയിലകപ്പെട്ടിരിക്കുകയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 332 പേരിലാണ്ി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.കേരളത്തില്‍ 52 പേരിലും.കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് രാജ്യ വ്യാപകമായി ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.കര്‍ഫ്യുവിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്്റ്റാര്‍ മമ്മൂട്ടിയും.

ജനതാ കര്‍ഫ്യുവിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചാണ് മ്മൂട്ടി രംഗത്തെത്തിയിരിക്കുന്നത്.ഇന്ന് നടക്കുന്ന കര്‍ഫ്യുവില്‍ എല്ലാവരും സഹകരിക്കണമെന്ന് മമ്മൂട്ടി അറിയിച്ചു.ഫേസ്ബുക് ലൈവിലൂടെയാണ് മമ്മൂട്ടി പിന്തുണ പ്രഖ്യാപിച്ചത്.

കോറോണയുടെ വ്യാപനത്തെ തടയുവാന്‍ എല്ലാവര്‍ക്കും ഒറ്റക്കെട്ടായി മുന്നേറാം എന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മമ്മൂട്ടി പറഞ്ഞു. ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും നമ്മളാരും സുരക്ഷിതരല്ല എന്നും മുഖ്യ മന്ത്രിയും പ്രധാനമന്ത്രിയും പ്രഖ്യാപിച്ച ജനത കര്‍ഫ്യുവില്‍ നിങ്ങളോടൊപ്പം ഞാനും ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും മമ്മൂട്ടി പറഞ്ഞു.