സൗദിയില്‍ ഇന്ന് 119 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആകെ രോഗ ബാധിതർ 511; ആളുകൾ പരമാവധി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ്

single-img
22 March 2020

സൗദിയില്‍ ഇന്ന് മാത്രം 119 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ ആകെ എണ്ണം 511 ആയി. സാഹചര്യം രൂക്ഷമാകവേ ആളുകളോട് പരമാവധി പുറത്തിറങ്ങരുതെന്ന് മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

ഇന്ന് അസുഖം സ്ഥിരീകരിച്ച 119പേരിൽ 72 പേര്‍ മക്കയിലാണ്. റിയാദില്‍ 34, ഖതീഫില്‍ 4, അല്‍ അഹ്സയില്‍ 3, ഖോബാറില്‍ 3, ദഹ്റാനിലും ഖസീമിലും ഓരോന്ന് എന്നിങ്ങനെയാണ്. അതേസമയം ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ 40 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചതെന്ന് കണ്ടെത്തി.

ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാള്‍കൂടി അസുഖ മോചിതനായതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 17 ആയി. പുതുതായി റിപ്പോർട്ട് ചെയ്ത കേസുകള്‍ കൂടി വന്നതോടെ റിയാദില്‍ ആകെ അസുഖ ബാധിതരുടെ എണ്ണം 200 ആയി. മക്കയില്‍ മാത്രം 143പേർക്കും കിഴക്കന്‍ പ്രവിശ്യയിലാകെ 119 പേര്‍ക്കും ജിദ്ദയില്‍ 43 പേര്‍ക്കും അസുഖം സ്ഥിരീകരിച്ചു