കൊറോണയെ ഏറ്റവും ഫലപ്രദമായി നേരിട്ട സിംഗപ്പൂരില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു; കനത്ത ജാഗ്രതയില്‍ രാജ്യം

single-img
21 March 2020

കൊറോണ വൈറസ് ദിനംപ്രതി ലോകരാജ്യങ്ങളില്‍ പടര്‍ന്ന് പിടിക്കുന്നതിന്റെ സൂചനയായി സിംഗപ്പൂരിലും കൊറോണ ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇന്നത്തെ ഒറ്റ ദിവസം മാത്രം രണ്ട് മരണമാണ് സിംഗപ്പൂരില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

75 വയസുള്ള വൃദ്ധയും 64 വയസുള്ള ഒരു വയോധികനുമാണ് മരിച്ചതെന്നും ഇവര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നവെന്നും സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു. മാത്രമല്ല, ഇന്തോനേഷ്യയില്‍ നിന്നും രോഗം പിടിപെട്ട വയോധികന് ന്യൂമോണിയയും പിടിപെട്ടിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

രാജ്യത്താകെ 385 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. അവരിൽ 131 പേര്‍ രോഗമുക്തരായി. ഇതുവരെയുള്ളതിൽ കൊറോണയെ ഏറ്റവും ഫലപ്രദമായി നേരിട്ട രാജ്യങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. രോഗം വ്യാപിക്കുന്നത് തടയാനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന പ്രശംസിക്കുകയും ചെയ്തിരുന്നു.