കൊറോണക്കാലത്തെങ്കിലും ഓർക്കണം ശമ്പളം കിട്ടാത്ത 108 ആംബുലൻസ് ഡ്രെെവർമാരെ

single-img
21 March 2020

തിരുവനന്തപുരം: കൊറോണകാലത്തും ഏതു പാതിരാത്രിയിലും ഏതു സമയത്തും പൊതു ജനങ്ങളുടെ വിളികൾക്ക് മറുപടിയുമായി നിമിഷാർദ്ധനേരത്തിൽ പറന്നെത്തുന്നവരാണ് 108 ആംബുലൻസ് ഡ്രെെവർമാർ. എന്നാൽ ആ ഡ്രെെവർമാരുടെ കണ്ണുനീർ കാണാൻ അധികാരികൾ പോലും തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.

സർക്കാരും കോൺട്രാക്ട് ഏറ്റെടുത്ത കമ്പനിയും തമ്മിൽ നിലനിൽക്കുന്ന ആശയ കുഴപ്പു കാരണം കഴിഞ്ഞ ജനുവരി 21 ന് ശേഷം 108 ആംബുലൻസ് ഡ്രെെവർമാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ശമ്പളത്തിന്റെ കാര്യത്തിൽ സർക്കാരോ കരാറുകാരോ ഉത്തരവാദിത്വം ഏറ്റെടുക്കാനും തയ്യാറാകുന്നില്ല.

സംസ്ഥാനമൊന്നടങ്കം ​മഹാമാരിയായി വരുന്ന ദുരിതമുഖത്തെ അഭിമുഖീകരിക്കുന്ന ഈ അവസ്ഥയിൽ ജനങ്ങളോടുള്ള പ്രതിബന്ധത മനസ്സിലാക്കിയാണ് സരമത്തിലാണെങ്കിൽപ്പോലും അത് പ്രതിഷേധമെന്നതിലുപരി പണിമുടക്ക് എന്ന ഘട്ടത്തിലേക്ക് ഡ്രെെവർമാർ കടക്കാതിരിക്കുന്നത്. സാധാരണക്കാരന് ഒരു വിശ്വാസമുണ്ട് ഏതവസ്ഥയിലും ഒന്ന് വിളിച്ചാൽ 108 പാഞ്ഞെത്തുമെന്ന്. ആ വിശ്വാസത്തിനാധാരം തങ്ങളുടെ കടമ ഭം​ഗിയായി നിർവ്വഹിക്കുന്ന ഡ്രെെവർമാരുടെ ഉത്തരവാധിത്വ ബോധം തന്നെയാണ്. അതു കൊണ്ട് തന്നെ സർക്കാരാണെങ്കിലും കോൺട്രാക്ട് ഏറ്റെടുത്തവരാണെങ്കിലും ഉത്തരവാദിത്വത്തോടു കൂടി പെരുമാറണമെന്നാണ് ഡ്രെെവർമാരുടെയും ആവശ്യമെന്ന് ഇ വാർത്തയോട് പറഞ്ഞു.