ആവശ്യമില്ലാത്ത യാത്രകൾ നിങ്ങളെയോ മറ്റുള്ളവരെയോസഹായിക്കില്ല; ഭയമല്ല മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി

single-img
21 March 2020

കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഭയമല്ല മുൻകരുതലാണ്ജനങ്ങൾക്ക് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ആവശ്യമില്ലാത്ത യാത്രകൾ ആർക്കും സഹായകരമാകില്ല. ഡോക്ടർമാർ ഉൾപ്പെടെ നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മോദി ട്വീറ്റ് ചെയ്തു. ഈ സമയം നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന ചെറിയ പരിശ്രമം പോലും വലിയ ഫലങ്ങളാണുണ്ടാക്കുക എന്ന് അദ്ദേഹം പറയുന്നു.

ആരോഗ്യ പ്രവർത്തകർവീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചിട്ടുള്ളവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.അങ്ങിനെ ചെയ്യുന്നത് നമ്മളെ മാത്രമല്ല നമ്മുടെ സുഹൃത്തുക്കളെയും കുടുംബത്തെയുമെല്ലാം സംരക്ഷിക്കും.

അതേപോലെ തന്നെ 2,00,000 ഡോളറിന്റെ കൊവിഡ് അടിയന്തര ധനസഹായം നൽകിയതിന് മാലിദ്വീപിനെ ആത്മാർത്ഥമായി ആശംസകൾ അറിയിക്കുന്നതായും. കൊറോണക്കെതിരായ പോരാട്ടത്തിൽ ആ സംഭാവന നമുക്ക് കരുത്തേകുമെന്നും മോദി ട്വീറ്റിൽ എഴുതി.