ബ്രേക്ക് ദ് ചെയിൻ; എഫ്ക തിരുവനന്തപുരം ദൗത്യം ഏറ്റെടുത്തു മുന്നോട്ട്

single-img
21 March 2020

ദേശീയ ആരോഗ്യ ദൗത്യവും, ജില്ലാ മെഡിക്കൽ ഓഫീസും ആയി സഹകരിച്ചു കൊണ്ട് എഫ്ക തിരുവനന്തപുരം ജില്ലയിൽ വിവിധ മേഖലകളിലായി 12 സാനിറ്റൈസർ ഡിസ്പെൻസർ യൂണിറ്റുകൾ സ്ഥാപിച്ചു.കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ബഹുമാനപെട്ട അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ശ്രീ. വിനോദ് കുമാർ ആദ്യയൂണിറ്റ് ഉത്ഘാടനം ചെയ്തു. സെക്രട്ടറിയറ്റ് ദർബാർ ഹാൾ, മെയിൻ ഗേറ്റ്, പബ്ലിക്ക് ഓഫീസ്, വിമൻ ആൻഡ് ചൈൽഡ് ഹോസ്പിറ്റൽ തൈക്കാട്, മദർ ആൻഡ് ചൈൽഡ് കെയർ യൂണിറ്റ്, ഡി എം ഓഫീസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസ് (പ്രസ്സ് ക്ലബ് ) തുടങ്ങി എട്ടിടങ്ങളിൽ മറ്റ് സാനിറ്റൈസർ ഡിസ്പെൻസർ യൂണിറ്റുകൾ സ്ഥാപിക്കും.

പബ്ലിക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ലാൻഡ് ആൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ ശ്രീ. കൗശിക് കുമാർ ഐ എ എസ് ഉത്ഘാടനം നിർവഹിച്ചു. പ്രസ്സ് ക്ലബിൽ എഫ്ക സംസ്ഥാന പ്രസിഡന്റ് ശ്രീ. നാരായണ ഭട്ടതിരി പ്രസ്സ് ക്ലബ് സെക്രട്ടറി ശ്രീ. മനോജിന് ഹാൻഡ് സാനിറ്റൈസർ നൽകി ഉത്ഘാടനം നിർവഹിച്ചു. ഈ ചടങ്ങുകളിൽ എഫ്ക സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജേഷ് പുഷ്പൻ, ജില്ലാ സെക്രട്ടറി ഷൈൻലാൽ, ട്രഷറർ ഫെനിൽ ജോർജ്, കമ്മിറ്റി അംഗങ്ങളായ മനുപ്രസാദ്‌, സുനിഷാബിനു തുടങ്ങിയവർ സാന്നിധ്യം വഹിച്ചു.

12 യൂണിറ്റുകൾ സ്ഥാപിച്ചതിൽ 5 യൂണിറ്റുകൾ സ്പോൺസർ ചെയ്തിരിക്കുന്നത് നാഷണൽ ഹെൽത്ത് മിഷനാണ്., ഓരോന്ന് വീതം സ്പോൺസർ ചെയ്തിരിക്കുന്നത് നിതീഷ്, ദീപൻ ഡിജിറ്റൽസ്, ശ്രീ. ചെറിയാൻ, മെട്രോ സ്കാൻസ് ആൻഡ് ലബോറട്ടറി, യൂണിറ്റുകൾ നിർമ്മിക്കുവാൻ സഹായിച്ചത് ശ്രീ. വിളയിൽ ഷംനാദ് (പ്രിന്റ്‌ ഹൗസ് ) എന്നിവരാണ്.