മുഖ്യമന്ത്രിയുടെ സാമ്പത്തിക പാക്കേജ്: സര്‍ക്കാരില്‍ അഭിമാനമുണ്ടെന്ന് നിവിന്‍ പോളി

single-img
20 March 2020

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനെ അഭിനന്ദിച്ച് നടന്‍ നിവിന്‍ പോളി.സർക്കാർ ചെയ്തത് സമയോചിതമായ ഇടപെടലാണെന്നും സര്‍ക്കാരില്‍ അഭിമാനമുണ്ടെന്നാണ് നിവിന്‍ വ്യക്തമാക്കിയത്. നിവിൻ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയായിരുന്നു അഭിപ്രായം പ്രകടിപ്പിച്ചത്. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 20000 കോടി രൂപയുടെ പാക്കേജായിരുന്നു പ്രഖ്യാപിച്ചത്.

The need of the hour! Proud of our government!! 👏👏👏#KeralaFightsCorona #Covid19

Posted by Nivin Pauly on Thursday, March 19, 2020