മുദാക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കു പോകുന്നവർ കെെയിൽ വെള്ളവും കൂടി കരുതുക: കെെകഴുകാനുള്ള ബക്കറ്റിൽ വെള്ളം നിറയ്ക്കാൻ പഞ്ചായത്ത് അധികൃതർക്ക് സമയമില്ല

single-img
20 March 2020

കോവിഡ്19 ലോകമാകെ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ശക്തമായ മുൻകരുതലാണ് കേരളം കെെക്കൊണ്ടിരിക്കുന്നത്. ഭരണസിരാ കേന്ദ്രങ്ങളിലും പൊതു മേധലാ സ്ഥാപനങ്ങളിലും `ബ്രേക്ക് ദ ചെയിനി´ലൂടെ ജനങ്ങളെ കൊറോണയിൽ നിന്നും ബോധവത്കരിക്കുന്ന സർക്കാർ നടപടികളും നടന്നു വരികയാണ്. ഇതിനിടയിലാണ് തിരുവനന്തപുരം ജില്ലയിലെ മുദാക്കൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും വ്യത്യസ്തമായ ഒരു സംഭവം ശ്രദ്ധയിൽ വരുന്നത്. 

പഞ്ചായത്ത് കാര്യാലയത്തിലെത്തുന്ന ജനങ്ങൾക്ക് കെെകൾ വൃത്തിയാക്കുവാൻ ശുചീകരണ സംവിധാനം കാര്യാലയത്തിനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവിടെയെത്തുന്നവർക്ക് കാണുവാൻ സാധിക്കുന്നത് ഒഴിഞ്ഞ ബക്കറ്റാണ്. ഹാൻഡ് വാഷും മറ്റും അവിടെയുണ്ടെങ്കിലും വെള്ളമില്ലാതെ എങ്ങനെ കെെ വൃത്തിയാക്കുമെന്നറിയാതെ അമ്പരക്കുകയാണ് പഞ്ചായത്ത് ഓഫീസിലെത്തുന്ന ജനങ്ങൾ. 

ഇക്കാര്യം വ്യക്തമാക്കി അർജുൻ എം മോഹനാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.  വെള്ളം തീർന്ന് പോയതായിരിക്കും എന്ന് പറയാൻ വരുന്നവരോടും അർജുൻ മറുപടി പറഞ്ഞിട്ടുണ്ട്. രാവിലെ മുതൽ ഇത് തന്നെയാണ് അവസ്ഥയെന്നും അത് പഞ്ചായത്തിലുള്ളവർ കണ്ടതാണെന്നും അർജുൻ പറയുന്നു. എന്നിട്ട് പോലും അത് നിറച്ച് വയ്ക്കാൻ അവർക്ക് തോന്നിയില്ലെന്നും അർജുൻ ഫേസ്ബുക്കിലൂടെ വ്യക്തമാക്കുന്നു.

 മുദാക്കൽ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്നത് ആരെയോ കാണിക്കാനുള്ള പ്രഹസനമാണെന്നും അദ്ദേഹം പറയുന്നു. തങ്ങൾ ബക്കറ്റിൽ വെള്ളം നിറച്ചു വച്ചശേഷമാണ് അവിടെനിന്നും തിരിച്ചു വന്നതെന്നും അർജുൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.

Covid 19 പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കേരളമാകെ രോഗംപടർന്നു പിടിക്കാതിരിക്കാൻ Break the chain എന്ന മുദ്രാവാക്യം…

Posted by Arjun M Mohan on Thursday, March 19, 2020