കൊറോണ: സര്‍ക്കാര്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവേറജ്; പ്രഖ്യാപനവുമായി പശ്ചിമബംഗാള്‍ സര്‍ക്കാര്‍

single-img
19 March 2020

രാജ്യമാകെ കൊറോണ പടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍ ജീവനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവേറജ് നൽകിയിരിക്കുകയാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍.സംസ്ഥാനത്തെ 10 ലക്ഷം ജീവനക്കാര്‍ക്കാണ് ഇതുവഴി ആനുകൂല്യം ലഭിക്കുക. അടുത്തമാസം 15 വരെയാണ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കുകയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

അതേപോലെ തന്നെ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വീട്ടിലെത്തിക്കുമെന്നും സര്‍ക്കാര്‍അറിയിച്ചിട്ടുണ്ട്. നിലവിൽ പശ്ചിമംബംഗാളില്‍ ഇതുവരെ ഒരു കൊറോണ കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം 25 വിദേശികൾ ഉൾപ്പെടെ 167 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.