ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതുക; സിബിഎസ്ഇ പരീക്ഷയില്‍ വിവാദമായി ചോദ്യം

single-img
18 March 2020

ബിജെപിയുടെ സവിശേഷതകള്‍ എന്തെല്ലാം എന്ന വിവാദമായ ചോദ്യം ഉള്‍പ്പെടുത്തിയ സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷ ചോദ്യപേപ്പർ. പത്താം ക്ലാസ് പരീക്ഷയിലെ സോഷ്യല്‍ സയന്‍സ് ചോദ്യപേപ്പറിലാണ് ബിജെപിയുടെ അഞ്ച് സവിശേഷതകള്‍ എഴുതാൻ ആവശ്യപ്പെട്ടത്.

നിര്‍ബന്ധമായും ഉത്തരമെഴുതേണ്ട വിഭാഗത്തിൽ ഉൾപ്പെട്ട ചോദ്യത്തിന് അഞ്ച് മാർക്കായിരുന്നു. ഈ ചോദ്യത്തിന് മറ്റ് ഒപ്ഷനുകള്‍ ഉണ്ടായിരുന്നില്ല. അതേസമയം ഈ കാര്യം വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്ന വിശദീകരണവുമായി സിബിഎസ്ഇ രംഗത്തെത്തി. സോഷ്യല്‍ സയന്‍സില്‍ കുട്ടികൾ രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പഠിക്കേണ്ടത് അത്യാവശ്യമാണെന്നായിരുന്നു സിബിഎസ്ഇയുടെ വാദം.