കൊറോണ ഭീഷണിയില്‍ അക്വേറിയം അടച്ചു; മീനുകളെ കാണാനെത്തിയ പെന്‍ഗ്വിനുകള്‍ ; വീഡിയോ വൈറലാകുന്നു

single-img
17 March 2020

പെന്‍ഗ്വിനുകള്‍ എന്നും ആളുകള്‍ക്ക് കൗതുകമാണ്. ഇപ്പോഴിതാ രണ്ടു പെന്‍ഗ്വിനുകളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കോറോണ ഭീഷണിയെ തുടര്‍ന്ന് ലോകരാജ്യങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം അടച്ചിരുന്നു.അക്കൂട്ടട്ടില്‍ അടച്ചിട്ട അമേരിക്കയിലെ ഷിക്കാഗോയിലെ അക്വേറിയത്തിലെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഷിക്കാഗോയിലെ ഷെഡ് അക്വേറിയം കൊറോണ ഭീഷണിയെ തുടര്‍ന്ന് അടച്ചിരിക്കുകയാണ്. പൊടുജനങ്ങള്‍ പ്രവേശിക്കാത്ത സമയമായതിന്‍ അധികൃതര്‍ അടച്ചിട്ട അക്വേറിയത്തികത്ത് അവിടുത്തെ പെന്‍ഗ്വിനുകളെ തുറന്നുവിട്ടു. കിട്ടയ അവസരം പാഴാക്കാതെ ചുറ്റി നടന്ന് അക്വേറിയത്തിലെ മറ്റുജീവികളെ സന്ദര്‍ശിക്കുന്ന പെന്‍ഗ്വിനുകളാണ് വീഡിയോയില്‍.

ട്വിറ്ററിലൂടെ ഷെഡ് അക്വേറിയം അധികൃതര്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.ഇണകളായി ചുറ്റി നടന്ന് മീനുകളേയും മറ്റുജലജീവികളേയും കൗതുകത്തോടെ നോക്കിക്കാണുന്ന പെന്ഗ്വിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.