മദ്യപാനം കൊറോണയെ തടയും; സോഷ്യല്‍മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ ആള്‍ക്കെതിരെ കേസെടുത്തു

single-img
17 March 2020

മദ്യപാനം കൊറോണയെ തടയും എന്നെ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ വ്യക്തിക്കെതിരെ മുകേഷ് എന്ന ആൾക്കെതിരെ തിരുവനന്തപുരത്ത് കേസെടുത്തു. വൈറസ് ബാധയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും മലപ്പുറം ജില്ലയില്‍ എട്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ചങ്ങരംകുളം, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി പോലീസ് സ്റ്റേഷനുകളില്‍ രണ്ട് വീതവും പൊന്നാനി, മേലാറ്റൂര്‍ സ്റ്റേഷനുകളില്‍ ഓരോ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.

സത്യമല്ലാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുക, സര്‍ക്കാര്‍ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.