കൊറോണ പിടിപെടാതിരിക്കാൻ എളുപ്പവഴിയുമായി പാസ്റ്റർ

single-img
17 March 2020

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. കേരളത്തില്‍ മാത്രം ഇന്നലെ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ വലിയ വ്യാജ പ്രചരണങ്ങളും നടക്കുന്നുണ്ട്. ചാണകവും ഗോമൂത്രവും കൊറോണയില്‍ നിന്നും രക്ഷ നല്‍കുമെന്ന പേരില്‍ ബിജെപി നേതാക്കള്‍ പ്രചരണം നടത്തുന്നുണ്ട്. 

എന്നാല്‍ ഇതിൽ നിന്നെല്ലാം വിഭിന്നമായി പൂനെയില്‍ നിന്നുള്ള ഒരു പാസ്റ്റര്‍ കൊറോണ്ക്ക് ഒരു എളുപ്പവഴി നിർദ്ദേശിച്ചിരിക്കുകയാണ്. ഒരു വിശുദ്ധ എണ്ണ ഉപയോഗിക്കാനും യേശുവിന്റെ തിരുരക്തം എന്ന് 100 പ്രാവശ്യം ദിവസവും ചൊല്ലാനുമാണ് പാസ്റ്റര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ കൊറോണ വരില്ലെന്നും പാസ്റ്റർ ഉറപ്പു പറയുന്നു. 

ധപോഡിയിലെ വൈന്‍യാര്‍ വര്‍ക്കേഴ്സ് ചര്‍ച്ചിലെ പീറ്റര്‍ സില്‍വേ എന്ന പാസ്റ്ററാണ് പുതി വിദ്യായുമായി രംഗത്തെത്തിയത്. ഇതിൻ്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മാത്രമല്ല ധപോഡിയിലെ ചില ഭാഗങ്ങളില്‍ ഇക്കാര്യം  പോസ്റ്ററായും പതിച്ചിട്ടുണ്ട്. 

ഇതിനിടെ പാസ്റ്റര്‍ക്കെതിരെ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മ്മൂലന്‍ സമിതി രംഗത്തെത്തി. ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നാണ് സമിതിയുടെ ആവശ്യം. ഇത്തരം പ്രതിവിധികള്‍ വിശ്വസിച്ച് ആളുകള്‍ കൊറോണയ്ക്ക് ചികിത്സ സ്വീകരിക്കാതിരുന്നാല്‍ വലിയ വിപത്താകുമെന്നാണ് ഇവർ പറയുന്നത്.