കേരളത്തിന്‌ വെല്ലുവിളി; മാഹിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു

single-img
17 March 2020

കൊറോണയെ തുരത്താന്‍ അതി തീവ്രശ്രമം തുടരുന്ന കേരളത്തിന് വെല്ലുവിളിയായി കേരളത്തിനുള്ളിലെ കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു. പുതുച്ചേരിയുടെ ആരോഗ്യ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ കേന്ദ്ര ഭരണ പ്രദേശം കൂടിയായി മാറിയിരിക്കുകയാണ് മാഹി.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് യുഎഇയിൽ നിന്ന് മാഹിയിലെത്തിയ സ്ത്രീക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ സ്ത്രീയുമായി അടുത്തിടപഴകിയ വീട്ടുകാരും നിരീക്ഷണത്തിലാണ്. അവരോക്കെതന്നെയും ഇപ്പോള്‍ മാഹി സർക്കാർ ആശുപത്രിയിൽ ആണുള്ളത്.

മാഹിയോട് ചേര്‍ന്നുള്ള കണ്ണൂർ ജില്ലയില്‍ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 26 ആയി. നിലവില്‍ ആറ് പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 17 പേര്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജിലും മൂന്നു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണുള്ളത്. അതേപോലെ തന്നെ 821 പേര്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നുണ്ട്.