ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നു; ഐഎസില്‍ ചേര്‍ന്ന നിമിഷയും സോണിയയും

single-img
16 March 2020


ദില്ലി: ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുവെന്ന് തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ന്ന മലയാളികളായ വനിതകള്‍. നിമിഷ ഫാത്തിമയും സോണിയ സെബാസ്റ്റിയനുമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ നാട്ടിലെത്തിയാല്‍ ശിക്ഷിക്കപ്പെടുമോ എന്ന ഭയമുണ്ടെന്നും ഐഎസില്‍ ഇപ്പോള്‍ പ്രതീക്ഷയില്ലെന്നും ഇനി തിരിച്ചുപോകില്ലെന്നും ഇരുവരും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പേരുടെയും ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതായും ഇവര്‍ വ്യക്തമാക്കി. ആദ്യമായാണ് ഇവര്‍ വീഡിയോ ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 2017ലാണ് കാസര്‍ഗോഡ്,തിരുവനന്തപുരത്ത് നിന്നും ഇരുവരും ഭര്‍ത്താക്കന്മാര്‍ക്കൊപ്പം രാജ്യം വിട്ടത്.