ആളുകളെ അകറ്റി നിർത്താൻ കാർഡ്ബോർഡ് കൊണ്ടുള്ള വളയം ; ഇത് റോമിൽ നിന്നുള്ള കാഴ്ച

single-img
16 March 2020

കൊറോണ വൈറസ് ബാധ ഏൽക്കാതിരിക്കാൻ ലോകരാജ്യങ്ങങ്ങളും അവിടെ ജനങ്ങളും വിവിധ തരത്തിലുള്ള മുൻ കരുതലുകൾ എടുക്കുകയാണ്.ആ രീതിയിൽ ഉള്ള വ്യത്യസ്തമായ ഒരു കരുതലിന്റെ വീ‍ഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

ഏകദേശം മധ്യവയസ് പിന്നിട്ട ഒരു വ്യക്തി കാർഡ്ബോർഡ് കൊണ്ടുള്ള വളയം ധരിച്ച് നിൽക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.. ചുറ്റുമുള്ള ആളുകളെ തന്നിൽ നിന്നും സുരക്ഷിതമായ ആൾകാലത്തിലേക്ക് അകറ്റി നിർത്തുന്നതിനായാണ് ഓറഞ്ച് നിറത്തിലുള്ള കാർഡ്ബോർഡ് ഇയാൾ ധരിച്ചിരിക്കുന്നത്.

ഇറ്റലിയിലെ നഗര രാഷ്ട്രമായ റോമിലാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. എന്ത് കാരണത്താലാണ് ഇത്തരത്തിൽ വളയം ധരിച്ചിരിക്കുന്നതെന്ന് ചോദിച്ചപ്പോൾ “കൊറോണ വൈറസിനെ തടയാൻ” എന്നായിരുന്നു ഇയാളുടെ മറുപടി. സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി പേരാണാണ് ഇയാളെ അനുകൂലിച്ചും പ്രതികൂലിച്ചും രം​ഗത്തെത്തിയിരിക്കുന്നത്.