`തുവാല വേണം, കെെ കഴുകേണം…´ : മലയാളിയുടെ കൊവിഡ് പ്രതിരോധ പാട്ടെത്തി

single-img
16 March 2020

കൊവിഡ്19നെതിരെ സംസ്ഥാനം കെെമെയ് മറന്നു പൊരുതുന്നതിനിടെ പ്രതിരോധ ഗാനവുമായി മലയാളികൾ. തുവാല വേണം, കെെ കഴുകേണം…:എന്ന പാട്ടാണ് മലയാളത്തിൽ പുറത്തിറങ്ങി സോഷ്യൽ മീഡിയയിൽ നിറയുന്നത്. പഴയ ഹിറ്റ് ചിത്രമായ അങ്ങാടിയിലെ `പാവാട വേണം… മേലാട വേണം´ എന്ന ഗാനത്തിൻ്റെ സംഗീതത്തിനനുസരിച്ചാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

കൊറോണ പാട്ട്

കൊറോണയെ പ്രതിരോധിക്കാന്‍ പാട്ടിലൂടെ ബോധവത്കരണംCorona song#Corona #awairness #song

Posted by Evartha TV on Sunday, March 15, 2020

ഇതേസമയം സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച രോഗികളുടെ എണ്ണം 21 ആയി. പുതിയതായി രണ്ടു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്. മൂന്നാറില്‍ റിസോര്‍ട്ടില്‍ താമസിച്ച ബ്രിട്ടീഷ് പൗരനും,സ്‌പെയിനില്‍ നിന്നും തിരിച്ചെത്തിയ ഡോക്ടര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.ആരോഗ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിവിധ ജില്ലകളിലായി 10,655 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.രോഗലക്ഷണങ്ങള്‍ ഉള്ള 2,147 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1,514 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. യുകെ സ്വദേശിയുടെ ഫലം പോസിറ്റീവ് ആണെന്ന് ശനിയാഴ്ച രാത്രിയോടെയാണ് വ്യക്തമായത്. ഇയാള്‍ രോഗവിവരം മറച്ചുവച്ച് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്.

സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ വിദേശത്തു നിന്ന് എത്തിയവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.