ബ്രിട്ടന്‍, യൂറോപ്യൻ യൂണിയൻ രാജ്യങ്ങങ്ങള്‍ എന്നിവിടങ്ങളിൽ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഇന്ത്യ

single-img
16 March 2020

കൊറോണ ഭീതിയെ തുടർന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കേന്ദ്ര സർക്കാർ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ഈ മാസം 18 മുതൽ ഈ രാജ്യങ്ങളിൽ നിന്നുളള ആരെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല.

അത്പോലെ തന്നെ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.