സ്പെയിനില്‍ പ്രധാനമന്ത്രിയുടെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു; ചികിത്സ ഒരുക്കിയിരിക്കുന്നത് ഔദ്യോഗിക വസതിയില്‍

single-img
15 March 2020

സ്‌പെയിനിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്‍റെ ഭാര്യ ബെഗോന ഗോമസിന് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ്. പ്രധാനമന്ത്രിയും ഭാര്യയും ഇപ്പോൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചികിത്സയിലാണെന്നും ഇവരുടെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കയില്ലെന്നും അധികൃതര്‍ അറിയിച്ചു.

രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ചാണ് ഇരുവരും വീട്ടില്‍ കഴിയുന്നത്. എന്നാൽ പ്രധാനമന്ത്രിക്ക് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. മുൻപ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ബ്രസീലിലാകട്ടെ പ്രധാനമന്ത്രി ബൊല്‍സാനൊരോയും നിരീക്ഷണത്തിലാണ്.

അതേസമയം സമൂഹത്തിൽ ഇപ്പോൾ സ്പെയിനില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ 6821 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതിനോടകം 208 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു ദിവസം മാത്രം 12 പേര്‍ മരിച്ചു.