ഡിവൈഎഫ്‌ഐ നൽകിയ മാസ്‌കുകൾ സ്വന്തം പേരിലാക്കി സേവാഭാരതി

single-img
15 March 2020

കൊറോണ സംസ്ഥാനത്താകെ ഭീതി പടർത്തിയിരിക്കുന്ന സാഹചര്യത്തിൽ മാസ്കുകളുടെ ലഭ്യത കുറഞ്ഞത് എവൻ പ്രതിസന്ധിയാണ് വരുത്തിയത്. സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഡിവൈഎഫ്ഐ തൃശൂർ ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിലേക്ക്‌ മാസ്‌ക്‌ നിർമിച്ച്‌ നൽകിയതിരുന്നു. എന്നാൽ ഈ മാസ്കുകൾ നൽകിയത് തങ്ങളാണെന്ന അവകാശവാദവുമായി സേവാഭാരതി രംഗത്തെത്തുകയായിരുന്നു. 

നാട് പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ഇതൊരു സുവർണ്ണാവസരമായിക്കണ്ട് മാസ്ക് വില കൂട്ടി വിൽക്കാനാണ് ലാഭക്കൊതിപൂണ്ട ചില മെഡിക്കൽ ഷോപ്പുകാർ ശ്രമിച്ചത്. പത്തിരട്ടി വിലവരെ ഇവർ മാസ്കുകൾക്ക് ഈടാക്കിയിരുന്നത്. തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലും മാസ്കുകൾക്ക് വലിയ ക്ഷാമം നേരിട്ടിരുന്നു. ഇത് നേരിട്ടു കണ്ടു മനസ്സിലാക്കിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുമ്പായി നാലായിരത്തോളം മാസ്കുകളാണ് തൃശൂർ സർക്കാർ മെഡിക്കൽ കോളേജിലേക്ക് സൗജന്യമായി നിർമ്മിച്ച് നൽകിയത്

എന്നാൽ ഈ ദൃശ്യങ്ങളിപ്പോൾ പ്രചരിപ്പിക്കുന്നത് സംഘപരിവാർ പ്രൊഫൈലുകളിലൂടെയാണ്. സംഘപരിവാർ സംഘടനയായ സേവാഭാരതിയാണ് ഈ മാസ്കുകൾ മെഡിക്കൽ കോളേജിന് നിർമ്മിച്ചു നൽകിയതെന്ന തലക്കെട്ടോടെയാണ് ഈ ചിത്രങ്ങളിപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.