ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി; നാല് എംഎല്‍എമാര്‍ രാജിവെച്ചു

single-img
15 March 2020

അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മധ്യപ്രദേശിന് പിന്നാലെ ഗുജറാത്തിലും കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസിന്റെ നാല് എംഎല്‍എമാരാണ് രാജിവെച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
ശനിയാഴ്ച 14 എംഎല്‍എമാരുടെ സംഘത്തെ കോണ്‍ഗ്രസ് ജെയ്പൂരിലേക്ക് അയച്ചതില്‍ ഉള്‍പ്പെടാത്ത നാല് എംഎല്‍എമാരാണ് രാജിവെച്ചത്. സോമാഭായ് പട്ടേല്‍,ജെവി കക്കതിയ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് രാജിവെച്ചത്. എന്നാല്‍ എംഎല്‍എമാര്‍ രാജിവെച്ചുവെന്ന റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ് എംഎല്‍എ വിര്‍ജിഭായ് തുമ്മാര്‍ നിഷേധിച്ചു. പാര്‍ട്ടിക്ക് ഇതുവരെ രാജിക്കത്ത് ലഭിച്ചിട്ടില്ലെന്നാണ് അദേഹം പറഞ്ഞത്.