‘ആസാദ് സമാജ് പാര്‍ട്ടി’; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവുമായി ചന്ദ്രശേഖര്‍ ആസാദ്

single-img
15 March 2020

സ്വന്തമായി പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ‘ആസാദ് സമാജ് പാര്‍ട്ടി’ എന്നാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പേര്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങൾക്ക് ദേശീയതലത്തിൽ തന്നെ ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.

ഈ വർഷം ഡിസംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന വാര്‍ത്തകളായിരുന്നു തുടക്കത്തിൽ വന്നിരുന്നതെങ്കിലും ഇപ്പോള്‍ പ്രഖ്യാപിക്കുകയായിരുന്നു. പൗരത്വ ഭേദഗതി നിയമ പ്രശ്‌നം വരുകയും തുടര്‍ന്ന് അതിനെതിരെ തെരുവിലിറങ്ങുകയും ചെയ്തതോടെ ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദിന്റെ ഇമേജ് വര്‍ദ്ധിക്കുകയായിരുന്നു. രാജ്യത്തിന്റെ ഭരണഘടനയ്ക്ക് വിരുദ്ധമായ പൗരത്വ നിയമത്തിനെതിരെ പോരാടുക എന്നതാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനേക്കാള്‍ പ്രധാനം എന്ന് ചന്ദ്രശേഖര്‍ ആസാദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇന്ന് രാഷ്ട്രീയ പ്രഖ്യാപനവുമായി അദ്ദേഹം എത്തിയത്. ‘ഭീം ആര്‍മി സ്റ്റുഡന്‌സ് ഫെഡറേഷന്‍’ (ബി’ എ’ എസ്’ എഫ്) എന്ന പേരില്‍ ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് നേരത്തെ രൂപം നല്‍കിയിരുന്നു.