റിയാദില്‍ കെട്ടിടം തകര്‍ന്ന് വീണു; മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു

single-img
15 March 2020

റിയാദില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ രണ്ട്‌പേര്‍ മരിച്ചു. കായംകുളത്തിന് സമീപം കീരിക്കാട് സ്വദേശി വൈക്കത്ത് പുതുവേല്‍ അബ്ദുള്‍ അസീസ് കോയക്കുട്ടി (60), ഒരു തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി എന്നിവരാണ് മരിച്ചത്.

റിയാദിലുള്ള ഫാരിസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മലസ് റസ്റ്റേറന്റിന് പുറത്ത് ഇവർ ചായ കുടിച്ചുകൊണ്ടിരിക്കെ ഹോട്ടലിന്റെ ബോര്‍ഡും അതിനോട് ചേര്‍ന്നുള്ള ഭാഗവും തകര്‍ന്നുവീഴുകയായിരുന്നു. അപകടം ഉണ്ടാകുന്ന സമയം സമീപമുണ്ടായിരുന്ന അഞ്ചിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.റിയാദിലുള്ള ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അബ്ദുല്‍ അസീസ്. കേളി കലാസാംസ്‌കാരിക വേദിയുടെ ഏരിയ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമാണ്. ഭാര്യ: റഫിയ. മക്കള്: ആരിഫ്, ആശിന