സിന്ധ്യയ്ക്ക് കോണ്‍ഗ്രസില്‍ തുടര്‍ന്നാല്‍ രാഷ്ട്രീയഭാവി തീരുമെന്ന ഭയം: രാംനിവാസ് റാവത്ത്

single-img
14 March 2020

ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതിന് കാരണം കോണ്‍ഗ്രസില്‍ നിന്നാല്‍ രാഷ്ട്രീയഭാവി അവസാനിക്കുമെന്ന ഭയമാണെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് രാംനിവാസ് റാവത്ത്. അല്ലാതെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളില്ല. ചിലരുടെ അഭാവം തീര്‍ച്ചയായും അനുഭവപ്പെടും.

പക്ഷെ തീര്‍ച്ചയായുംആ അവസ്ഥ പാര്‍ട്ടി തരണം ചെയ്യുമെന്നും അദേഹം പറഞ്ഞു.സമാനമായ അഭിപ്രായം പങ്കുവെച്ച് നേരത്തെ രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. ജോതിരാദിത്യ സിന്ധ്യ പ്രത്യയശാസ്ത്രം മറന്നത് രാഷ്ട്രീയഭാവി ആലോചിച്ചിട്ടാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. സിന്ധ്യയെ വിമര്‍ശിച്ച് രണ്‍ദീപ് സുര്‍ജോവാലയും രംഗത്തെത്തിയിരുന്നു.