കൊറോണ ബാധിച്ച് മരിച്ചാല്‍ നഷ്ടപരിഹാരമെന്ന വാഗ്ദാനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍

single-img
14 March 2020


ദില്ലി: കൊറോണ ബാധിച്ച് മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ ധനസഹായമെന്ന പ്രഖ്യാപനം പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍.കൂടാതെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും പിന്‍വലിച്ചു. കൊറോണയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച ഉത്തരവിലാണ് നേരത്തെ ഇക്കാര്യങ്ങളൊക്കെ അവകാശപ്പെട്ടത്. കൊറോണയെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചത് വഴി സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് ചികിത്സാ ചെലവുകള്‍ നല്‍കാന്‍ സാധിക്കും.

എന്നാല്‍ പരിശോധനയ്ക്കുള്ള ലാബുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ക്കുള്ള ചെലവിന് ഈ ഫണ്ടില്‍ നിന്നും ചെലവിടാമെന്നും മറ്റ് സഹായങ്ങള്‍ ഉണ്ടാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രആഭ്യന്തരമന്ത്രാലയമാണ് ഉത്തരവിറക്കിയത്. വാര്‍ഷിക ഫണ്ടില്‍ നിന്ന് പത്ത് ശതമാനം വരെ ലാബുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഉപയോഗിക്കാം.